ദില്ലി: റീചാര്‍ജ് തുക മടക്കി നല്‍കുന്ന ഓഫറുമായി ഏയര്‍ടെല്‍. ഏയര്‍ടെല്ലിന്‍റെ ജനപ്രിയ ഓഫറായ 349 റീചാര്‍ജ് ചെയ്യുമ്പോഴാണ് 100 ശതമാനം ക്യാഷ്ബാക്ക് വാഗ്ദാനം. എന്നാല്‍ ഇതിന് അര്‍ഹമാകണമെങ്കില്‍ റീചാര്‍ജ് ഏയര്‍ടെല്‍ പേമെന്‍റ് ബാങ്കുവഴിയായിരിക്കണം. റിലയന്‍സ് ജിയോ ജിയോ പേമന്‍റ് ആപ്പ് വഴിയുള്ള റീചാര്‍ജിന് 100 ശതമാനം ക്യാഷ്ബാക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. 399 രൂപ റീചാര്‍ജിനായിരുന്നു ജിയോയുടെ ക്യാഷ്ബാക്ക് പ്രഖ്യാപനം. എന്നാല്‍ ഏയര്‍ടെല്‍ പ്രഖ്യാപിച്ച ഓഫറിന്‍റെ അവസാന തീയതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഴ് മാസത്തിനുള്ളിലാണ് ക്യാഷ് ബാക്ക് ഉപയോക്താവിന് ലഭിക്കുക. അടുത്ത റീചാര്‍ജിന് 50 ശതമാനം ഡിസ്കൗണ്ട് എന്ന നിലയിലായിരിക്കും ക്യാഷ്ബാക്ക്. അതായത് വീണ്ടും 7 റീചാര്‍ജുകള്‍ ചെയ്താല്‍ ആ റീചാര്‍ജുകള്‍ 50 രൂപ ഡിസ്കൗണ്ട് ഇനത്തില്‍ റീചാര്‍ജ് നടത്താം. അങ്ങനെ 350 രൂപ തിരിച്ച് നിങ്ങള്‍ക്ക് തന്നെ ലഭിക്കും. അതേ സമയം 349 ഓഫറില്‍ 28 ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുക. ഒരു ദിവസം 1 ജിബി എന്ന കണക്കിനാണ് ഇത്.

അതായത് ആദ്യമാസം ഓഫര്‍ ചെയ്താല്‍ ഇതേ ഓഫര്‍ 300 രൂപ മുടക്കില്‍ അടുത്ത 7 മാസം കൂടി അനുഭവിക്കാം എന്ന് ചുരുക്കം. ഇത്തരത്തില്‍ തന്നെയാണ് ജിയോ ഓഫറും വാഗ്ദാനം ചെയ്യുന്നത്. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഈ ഓഫര്‍