രാജ്യത്തെ എല്ലാ നെറ്റ്‍വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത വോയ്സ് കോളുകള്‍ സൗജന്യമായി നല്‍കുന്ന ഏറ്റവും പുതിയ ഓഫറാണ് ഇന്ന് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 345 രൂപയുടെ റീചാര്‍ജ്ജ് ചെയ്താല്‍ എല്ലാ നെറ്റ് വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത കോളുകള്‍ വിളിക്കാം. ഒപ്പം ഒരു ജി.ബി 4ജി ഇന്റര്‍നെറ്റും ലഭിക്കും. 28 ദിവസമാണ് ഓഫര്‍ കാലാവധിയെന്ന് എയര്‍ടെല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 145 രൂപയ്ക്ക് 300 എം.ബി ഡേറ്റയും എയര്‍ടെല്‍ നെറ്റ്‍വര്‍ക്കിലേക്ക് പരിധിയില്ലാത്ത കോളുകളും വാഗ്ദാനം ചെയ്യുന്ന മറ്റൊരു ഓഫറും എയര്‍ടെല്‍ പുറത്തിറക്കിയിട്ടുണ്ട്. 28 ദിവസമാണ് ഇതിന്റെയും കാലാവധി.