ഏയര്‍ടെല്‍ പുതിയ ഓഫറുമായി രംഗത്ത്. 52 രൂപയ്ക്ക് 1 ജിബി നെറ്റ് എന്ന ജിയോ ഓഫറിനെ വെല്ലാന്‍ ആണ് ഏയര്‍ടെല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 49 രൂപയ്ക്ക് 1ജിബി നെറ്റ് എന്നതാണ് ഓഫര്‍. ഈ ഓഫറിന്‍റെ കൂടെ ഫ്രീകോള്‍ ലഭിക്കില്ല. 7 ദിവസത്തേക്കാണ് ഓഫറിന്‍റെ വാലിഡിറ്റി. അതായത് 196 രൂപയ്ക്ക് ഒരു മാസത്തേക്ക് 4 ജിബി നെറ്റ് ലഭിക്കും.

ഇപ്പോള്‍ തിരഞ്ഞെടുത്ത പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ നല്‍കുന്നത്. അവരുടെ ഏയര്‍ടെല്‍ മൈ ആപ്പിള്‍ ഈ ഓഫര്‍ ലഭിക്കും. ഡെയ്ലി ലിമിറ്റ് ഇല്ലാതെ ആഴ്ചയില്‍ 1 ജിബി നെറ്റ് എന്നതാണ് ഈ ഓഫറിന്‍റെ പ്രത്യേകത. വൈഫൈ ഉപയോഗം കൂടിയവര്‍ക്ക് അഡിഷണല്‍ ഫോണില്‍ ഈ ഓഫര്‍ സൌകര്യമായിരിക്കും.

നിലവില്‍ ഏയര്‍ടെല്ലിന്‍റെ 98 രൂപയുടെയും,146 രൂപയുടെയും നെറ്റ് ഓഫറുകള്‍ നിലവിലുണ്ട്. 98 പ്ലാനില്‍ 2ജിബി നെറ്റ് 5 ദിവസത്തേക്കാണ് ലഭിക്കുന്നത്.