ഐഫോണ്‍ 7ലെ ഹോം ബട്ടണ്‍ തകരാറിലായല്‍ എന്ത് ചെയ്യും എന്നാല്‍ അതിന് പകരമായി ഫിസിക്കല്‍ ഹോംബട്ടണിന് പകരം സ്ക്രീനില്‍ ഒരു ബട്ടണ്‍ ആപ്പിള്‍ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആപ്പിള്‍ ഫീച്ചറുകള്‍ വാര്‍ത്തയാക്കുന്ന മാക് റൂമറാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ഉള്ള ഫിസിക്കല്‍ ഹോം ബട്ടണ്‍ തകരാറില്‍ ആയാലാണ് ഈ വെര്‍ച്വല്‍ ഹോം ബട്ടണ്‍ ലഭിക്കുക. ആപ്പിള്‍ ഐഫോണ്‍ 7 സ്ക്രീന് അടിയിലാണ് ഹോം ബട്ടണ്‍ കാണുവാന്‍ സാധിക്കുക.

പുതിയ ഐഒഎസ് 10 ന്‍റെ സന്ദേശത്തില്‍ ഈ കാര്യം പറയുന്നു എന്നാണ് മാക് റൂമര്‍ പറയുന്നത്. ഹോം ബട്ടണ്‍ സര്‍വീസ് ലഭിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ഓണ്‍ സ്ക്രീന്‍ ഹോം ബട്ടണ്‍ ഉപയോഗിക്കാം എന്ന സന്ദേശം കാണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആപ്പിള്‍ ഐഫോണ്‍ 7 അവതരിപ്പിക്കുമ്പോള്‍ തങ്ങളുടെ പരമ്പരഗതമായ ക്ലിക്ക് മെക്കാനിസം ആപ്പിള്‍ പരിഷ്കരിച്ചിരുന്നു. ഇപ്പോഴത്തെ ഹോം ബട്ടണ്‍ ശരിക്കും ഒരു സെന്‍സറാണ്, ഇത് ഫിംഗര്‍പ്രിന്‍റ് തിരിച്ചറിയാനും സാധിക്കും. 

എന്നാല്‍ പുതിയ ഫീച്ചറിന് ആപ്പിള്‍ ആധികം വാര്‍ത്ത പ്രധാന്യം നല്‍കാത്തത് അധികം വൈകാതെ ഇറങ്ങുന്ന ഐഫോണുകളില്‍ ഫിസിക്കല്‍ ഹോം ബട്ടണ്‍ ഒഴിവാക്കുന്നതിന്‍റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ട്.