Asianet News MalayalamAsianet News Malayalam

ആപ്പിള്‍ വാച്ച് നൈക്കി പ്ലസ് വാച്ചുകള്‍ ഇന്ത്യയിലേക്ക്

Apple Watch Nike+ will come to India on October 28
Author
Mumbai, First Published Oct 16, 2016, 10:34 AM IST

മുംബൈ: നൈക്കിയുടെ പങ്കാളിത്തത്തോടെയുള്ള ആപ്പിള്‍ വാച്ച് നൈക്കി പ്ലസ് എഡിഷന്‍ സ്മാര്‍ട്ട്‌വാച്ചുകള്‍ ഇന്ത്യയില്‍ ഒക്ടോബര്‍ 28ന് ഇറങ്ങും. ഒക്ടോബര്‍ 7 ന് ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് മോഡലുകള്‍ക്കൊപ്പം, ആപ്പിള്‍ വാച്ച് സീരിസ് 2 വിനെയും ആപ്പിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.

38 എംഎം, 42 എംഎം കെയ്‌സ് അളവുകളിലാണ് ആപ്പിള്‍ വാച്ച് നൈക്കി പ്ലസ് എഡിഷനുകളെ ആപ്പിള്‍ അവതരിപ്പിക്കുക. 38 എംഎം മോഡലിന് 32900 രൂപയും, 42 എംഎമ്മിന് 34900 രൂപ നിരക്കിലാണ് നൈക്കി പ്ലസ് വാച്ചുകളുടെ വില. ആപ്പിള്‍ സ്റ്റോറുകള്‍ക്ക് പുറമെ, നൈക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും, നൈക്കി സ്‌റ്റോറുകളിലും ആപ്പിള്‍ വാച്ച് നൈക്കി പ്ലസ് എഡിഷനുകള്‍ ലഭ്യമാകും.

കായിക താരങ്ങളെ പ്രത്യേകിച്ചും അതിവേഗ ഇനക്കാരെ ലക്ഷ്യം വെച്ചുള്ള ആപ്പിള്‍ വാച്ച് നൈക്കി പ്ലസ് എഡിഷനില്‍ വേഗം അളക്കാനായി ബില്‍ട്ട് ഇന്‍ ജിപിഎസാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ, നൈക്കി പ്ലസ് റണ്‍ ക്ലബ് ആപ്പും സ്മാര്‍ട്ട്‌വാച്ച് എഡിഷനില്‍ ആപ്പിള്‍ നല്‍കിയിട്ടുണ്ട്. 50 മീറ്റര്‍ ആഴത്തിലുള്ള വെള്ളം വരെ പ്രതിരോധിക്കാന്‍ നൈക്കി പ്ലസ് എഡിഷന്‍ സ്മാര്‍ട്ട്‌വാച്ചുകള്‍ക്ക് സാധിക്കുമെന്ന് ആപ്പിള്‍ അവകാശപ്പെടുന്നുണ്ട്. 

സ്‌പേസ് ഗ്രേ അലൂമിനിയം , സില്‍വര്‍ അലൂമിനിയം, കെയ്‌സുകളിലാണ് ആപ്പിള്‍ വാച്ച് നൈക്കി പ്ലസ് എഡിഷനുകള്‍ ലഭ്യമാവുക. സെപ്തംബര്‍ 2 ന് നടന്ന പ്രഖ്യാപന ചടങ്ങില്‍ ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് മോഡലുകള്‍ക്കൊപ്പം നൈക്കി പ്ലസ് എഡിഷനെയും സ്മാര്‍ട്ട് വാച്ച് നിരയില്‍ ആപ്പിള്‍ അവതരിപ്പിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios