കോം സ്‌കോറിന്റെ 2017 ഡിസംബറിലെ കണക്കുകളിലാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ മുന്നിലെത്തിയത്. ​116ാം സ്ഥാനത്തു നിന്നാണ് 28ാം സ്ഥാനത്തേക്കുള്ള ഈ കുതിപ്പ്. 

മൊബൈല്‍ ഫോണില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ആദ്യ മുപ്പത് സൈറ്റുകളില്‍ ഒന്നായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍.വ്യവസായിക ലോകവും പരസ്യ ഏജന്‍സികളും മാധ്യമങ്ങളും ഏറ്റവും വിശ്വാസ്യത കല്‍പ്പിക്കുന്ന, ഓണ്‍ലൈന്‍ ട്രാഫിക്ക് അനലറ്റിക്‌സ് ഏജന്‍സിയായ, അമേരിക്കന്‍ സ്ഥാപനം കോം സ്‌കോറിന്റെ 2017 ഡിസംബറിലെ കണക്കുകളിലാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ മുന്നിലെത്തിയത്. 

വാര്‍ത്തയും വിവരങ്ങളും അറിയാന്‍, ഇംഗ്ലീഷ്, ഹിന്ദി ഒഴികെ ഇന്ത്യക്കാര്‍ ഏറ്റവും ആശ്രയിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ റാങ്കിങ്ങിലാണ് ഈ നേട്ടം. 28 ാം സ്ഥാനത്താണ് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്കിന്റെ കീഴിലുള്ള സൈറ്റുകള്‍.

അതായത്, ഇന്ത്യയിലെ പ്രദേശിക ഭാഷകളില്‍ മൊബൈല്‍ വഴി വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സൈറ്റുകളില്‍ ഒന്നാം സ്ഥാനത്താണ് ഏഷ്യാനെറ്റ് ന്യൂ ഓണ്‍ലൈന്‍. കോംസ്‌കോറിന്റെ കണക്ക് പ്രകാരം എബിപി ന്യൂസ്, മനോരമ, വികടന്‍, ന്യൂസ് ഹണ്ട്, ഈനാട്ഇന്ത്യ.കോം, ടെലിഗ്രാഫ്, ദിനമലര്‍, ലോക്മത്ത് എന്നിവയെ പിന്നിലാക്കിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഈ നേട്ടം കൈവരിച്ചത്.116ാം സ്ഥാനത്തു നിന്നാണ് 28ാം സ്ഥാനത്തേക്കുള്ള ഈ കുതിപ്പ്. 

55 ലക്ഷം ഫേസ്ബുക്ക് ഫോളോവേര്‍സും, 11 ലക്ഷം യൂട്യൂബ് സബ്‌സ്‌ക്രൈബേര്‍സുമായി ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഡിജിറ്റല്‍ ന്യൂസ് പ്ലാറ്റ്‌ഫോം ആണ് ഏഷ്യാനെറ്റ് ന്യൂസ്. ഏഷ്യാനെറ്റ് ന്യൂസ്.കോം ഇന്ന് മലയാളം ഓണ്‍ലൈന്‍ രംഗത്തെ ഒഴിച്ചുകൂടാനാവാത്ത ശക്തിയാണ്. അടുത്തിടെ കേരളത്തെ പിടിച്ചുകുലുക്കിയ തോമസ് ചാണ്ടിയുടെ രാജി, ശ്രീജിത്തിന്റെ സമരം, ആര്യയുടെ ചികില്‍സ, കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ നിസ്സഹായത എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ ഓണ്‍ലൈന്‍ ഇടങ്ങളിലെ ലക്ഷക്കണക്കിനു പേരില്‍ എത്തിച്ചത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ആണ്.

ഇത് പോലെ, ശ്രദ്ധേയമായ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിച്ച് കന്നട ഭാഷയില്‍ ശ്രദ്ധേയമായ സുവര്‍ണ്ണന്യൂസ്.കോം. തമിഴ് ഓണ്‍ലൈന്‍ സ്‌പൈസില്‍ സാന്നിധ്യമായ ഏഷ്യാനെറ്റ് ന്യൂസ് തമിഴ്, തെലുങ്കില്‍ വാര്‍ത്തയുടെ പുതിയ മാനങ്ങള്‍ തീര്‍ക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് തെലുങ്ക് എന്നിവ ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്കിലെ ശ്രദ്ധേയ സാന്നിധ്യങ്ങളാണ്. 

അതോടൊപ്പം തന്നെ പ്രദേശികമായും, ദക്ഷിണേന്ത്യയിലും ശ്രദ്ധേയമായ വാര്‍ത്തകള്‍ നല്‍കിയിട്ടുള്ള ഏഷ്യാനെറ്റ് ന്യൂസബിള്‍ എന്ന ഇംഗ്ലീഷ് സൈറ്റും ഈ നെറ്റ് വര്‍ക്കിന്റെ കണ്ണിയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള വാര്‍ത്താ ചാനല്‍ റിപ്പബ്ലിക്ക് ടിവിയുടെ പങ്കാളികളുമാണ് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക്.

ഈ നേട്ടത്തിന് സഹായിച്ച ഏല്ലാ പ്രേക്ഷകര്‍ക്കും നന്ദി