1.97 രൂപയ്ക്ക് ഒരു ജിബി ഡാറ്റ നൽകുന്ന ഓഫറുമായി എയര്‍ടെല്‍ രംഗത്ത് 399 രൂപ പ്ലാൻ പരിഷ്കരിച്ചാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ കൂടുതല്‍ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്നത്

ദില്ലി: 1.97 രൂപയ്ക്ക് ഒരു ജിബി ഡാറ്റ നൽകുന്ന ഓഫറുമായി എയര്‍ടെല്‍ രംഗത്ത്. 399 രൂപ പ്ലാൻ പരിഷ്കരിച്ചാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ കൂടുതല്‍ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്നത്. നിലവില്‍ 399 രൂപ പ്ലാനിൽ ദിവസം 1.4 ജിബി ഡാറ്റയാണ് നല്‍കുന്നത്. ഈ ഓഫര്‍ പ്രകാരം കോളും, 100 എസ്എംഎസും ഫ്രീയാണ്. 

എന്നാൽ ഇത് 2.4 ജിബി ഡാറ്റയായി ഉയര്‍ത്തിയിരിക്കുന്നു. അതേസമയം, 399 രൂപ പ്ലാനിന്റെ കാലാവധി ചിലർക്ക് 70 ദിവസവും മറ്റുചിലർക്ക് 84 ദിവസവുമാണ്. ഇത് സര്‍ക്കിള്‍ അനുസരിച്ച് മാറും. എന്നാൽ ഈ പ്ലാൻ തിരഞ്ഞടുത്ത കുറച്ചു പേർക്ക് മാത്രമാണ് നൽകുന്നത് എന്ന് ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം, ജിയോയുടെ 399 രൂപ പ്ലാന്‍ ചെയ്യുന്നവർക്ക് 100 രൂപ തിരിച്ചുനൽകുന്നുണ്ട്. ജിയോയുടെ 399 രൂപ പ്ലാനില്‍ 84 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി എന്ന നിരക്കിലാണ് ഡേറ്റ നല്‍കുന്നത്.