ഈദ് മുബാറക് 786 എന്ന് പേരിട്ടിരിക്കുന്ന സ്പെഷ്യല്‍ താരിഫ് വൗച്ചറില്‍ പ്രതിദിനം രണ്ട് ജിബി ഇന്റര്‍നെറ്റിന് പുറമെ രാജ്യത്തെ ഏത് നെറ്റ്‍വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളുകളും

ദില്ലി: ബിഎസ്എന്‍എല്ലിന്റെ പെരുന്നാള്‍, ലോകകപ്പ് സ്പെഷ്യല്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഈദ് മുബാറക് 786 എന്ന് പേരിട്ടിരിക്കുന്ന സ്പെഷ്യല്‍ താരിഫ് വൗച്ചറില്‍ പ്രതിദിനം രണ്ട് ജിബി ഇന്റര്‍നെറ്റിന് പുറമെ രാജ്യത്തെ ഏത് നെറ്റ്‍വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ലഭ്യമാകും. ആകെ 150 ദിവസമാണ് കാലാവധി. ആകെ 300ജിബി ഡേറ്റയും 15000 എസ്എംഎസുകളും പരിധിയില്ലാത്ത കോളുകളും ലഭ്യമാകുമെന്നര്‍ത്ഥം. ജൂണ്‍ 12 മുതല്‍ ജൂണ്‍ 26 വരെയുള്ള കാലാവധിക്കുള്ളില്‍ 786 രൂപയുടെ ഈ സ്പെഷ്യല്‍ താരീഫ് വൗച്ചര്‍ റീചാര്‍ജ്ജ് ചെയ്യാം. 

ഫിഫ ലോകകപ്പ് ഫുട്ബോളിനായി പുറത്തിറക്കിയ 149 രൂപയുടെ വൗച്ചര്‍ ജൂണ്‍ 14 മുതല്‍ ലഭ്യമാകും. പ്രതിദിനം നാല് ജിബി ഡേറ്റയാണ് ഇതിലുള്ളത്. ജൂലൈ 15 വരെയാണ് കാലാവധി.