ദില്ലി: റിലയൻസിന്റെ ജിയോയെ വെല്ലാൻ അൺ ലിമിറ്റഡ് കോൾ പ്ലാനുമായി ബി എസ് എൻ എൽ എത്തുന്നു. 149 രൂപയ്ക്ക് ഒരു മാസം ഏതു നെറ്റ് വർക്കിലേക്കും പരിധികളില്ലാതെ വിളിക്കാൻ കഴിയുന്ന പുതിയ പ്ലാനാണ് ബി എസ് എൻ എൽ അവതരിപ്പിക്കുന്നത്. ജനുവരി ഒന്നാം തീയതി പുതിയ പ്ലാൻ നിലവിൽവരുമെന്നാണ് കരുതുന്നത്. 300 എംബി ഡാറ്റയും ഈ പ്ലാനിനൊപ്പം ലഭിക്കും.