ദില്ലി: ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഒഫാറുകളുമായാണ് ബിഎസ്എന്‍എല്‍ വീണ്ടും. പ്രതിമാസം 1119 രൂപയ്ക്കു 2 എംബിപിഎസ് വേഗത്തില്‍ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റും, 24 മണിക്കൂറും രാജ്യത്തെവിടെയും സൗജന്യ ലാന്‍ഡ് ലൈന്‍ കോളുകളും ലഭിക്കും.

1119 രൂപയുടെ ബിബിജി കോംബോ യുഎല്‍ഡി 1199 എന്ന പ്ലാന്‍ ഇന്നു മുതല്‍ നിലവില്‍ വന്നു. 2 എബിപിഎസ് വേഗത്തില്‍ മാസം മുഴുവന്‍ പരിധിയില്ലാതെ ഇന്‍റര്‍നെറ്റ് ലഭിക്കുമെന്നതാണ് ഇതിന്‍റെ പ്രധാന ആകര്‍ഷണം. 

നിലവില്‍ ബിഎസ്എന്‍എല്ലില്‍ നിന്നുള്ള ഏറ്റവും മികച്ച പ്ലാനുകളിലൊന്നാണിത്. ഈ കണക്ഷനൊപ്പം നല്‍കുന്ന അണ്‍ലിമിറ്റഡ് എസ്ടിഡി/ ലോക്കല്‍ ലാന്‍ഡ് ലൈന്‍ കോളുകള്‍ ഇന്ത്യയിലെങ്ങും സൗജന്യമാണെന്നു മാത്രമല്ല, ടെലഫോണ്‍ കണക്ഷന് പ്രതിമാസ വാടകയും ഇല്ല.

249 രൂപയ്ക്ക് ഒരു മാസ കാലാവധിയില്‍ 2 എംബിപിഎസ് സ്പീഡുള്ള ബ്രോഡ്ബാന്‍ഡ് എന്ന, ആകര്‍ഷകമായ മറ്റൊരു ഡാറ്റാ പാക്കേജും ബിഎസ്എന്‍എല്‍ പുറത്തിറക്കി. 249 രൂപയുടെ ബ്രോഡ്ബാന്‍ഡ് പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ ആദ്യത്തെ 1 ജിബി ഉപയോഗത്തിന് 2 എംബിപിഎസ് വേഗവും പിന്നീടുള്ള ഉപയോഗത്തിന് 1 എംബിപിഎസ് വേഗവും ലഭിക്കും. 

പ്രതിമാസം 300 ജിബി ഡാറ്റ ഉപയോഗിക്കുന്ന ഒരു ഉപയോക്താവിന് ഈ പ്ലാനെടുത്താല്‍ 1 ജിബി ഡേറ്റ ഉപയോഗത്തിന് ഒരു രൂപയില്‍ താഴെയേ ചെലവു വരൂ എന്നു ബിഎസ്എന്‍എല്‍ പറയുന്നു. ഇതോടൊപ്പം നല്‍കുന്ന ലാന്‍ഡ് ലൈനില്‍ നിന്നു ദിവസവും രാത്രി ഒമ്പതു മുതല്‍ രാവിലെ ഏഴു വരെയും ഞായറാഴ്ചകളിലും സൗജന്യ കോളുകളും ലഭ്യമാണ്.