Asianet News MalayalamAsianet News Malayalam

ഭൂമിയെ ലക്ഷ്യമാക്കി വാല്‍ നക്ഷത്രം വരുന്നു; നാസ പറയുന്നത്

Comet set for near Earth flyby next week
Author
New Delhi, First Published Dec 31, 2016, 11:18 AM IST

ജനുവരി ആദ്യ വാരത്തില്‍ ഭൂമിയ്ക്ക് അടുത്തുകൂടി ഒരു വാല്‍ നക്ഷത്രം കടന്നു പോകും എന്ന് നാസ പറയുന്നത്. എന്നാല്‍ നഗ്ന നേത്രങ്ങള്‍ കൊണ്ട് ഇത് കാണാന്‍ കഴിഞ്ഞേക്കില്ല. സി/2016 യു1 നിയോവൈസ് എന്നാണ് ഈ വാല്‍നക്ഷത്രത്തിന് പേരിട്ടിട്ടുള്ളത്. നിയോവൈസ് എന്നത് നാസയുടെ ടെലിസ്‌കോപ്പ് ആണ്. ആ ടെലിസ്‌കോപ്പ് വഴി കണ്ടെത്തിയതുകൊണ്ടാണ് ഈ പേര്.

പ്പോള്‍ അടുത്തെത്തിക്കൊണ്ടിരിക്കുന്ന വാല്‍ നക്ഷത്രെ ഭയക്കേണ്ടതില്ലെന്നാണ് നാസ തന്നെ പറയുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഈ വാല്‍ നക്ഷത്രം കടക്കില്ലെന്നാണ് റിപ്പോര്‍ട്ട്. നാസയുടെ വൈല്‍ഡ് ഫീല്‍ഡ് ഇന്‍ഫ്രാറെഡ് സര്‍വ്വേ എക്‌സ്‌പ്ലോറര്‍ ആണ് ഈ വാല്‍ നക്ഷത്രത്തെ കണ്ടെത്തിയത്. ഭൂമയില്‍ ദൃശ്യമായതിന് ശേഷം വാല്‍നക്ഷത്രം സൗരയൂഥത്തിന് പുറത്ത് കടക്കും എന്നാണ് കരുതുന്നത്.

Follow Us:
Download App:
  • android
  • ios