ദില്ലി: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. അമേരിക്ക, യൂറോപ്പ്, ഇന്ത്യ അടക്കമുള്ള ചില ഏഷ്യാന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് ഈ പ്രശ്നം വ്യാപകമായി കാണപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. 

ലോഗിന്‍ ചെയ്യാനുള്ള പ്രശ്നം, വീഡിയോ അപ്ലോഡിങ്ങിനുള്ള പ്രശ്നം, ലൈക്ക് ചെയ്യാനുള്ള പ്രശ്നം, കമന്‍റ് ചെയ്യാനുള്ള പ്രശ്നം, പേജ് ലോഡിംങ്ങിലെ പ്രശ്നം തുടങ്ങിയവയാണ് വിവിധ സ്ഥലങ്ങളില്‍ അനുഭവപ്പെട്ട പ്രശ്നം. ചില സ്ഥലങ്ങളില്‍ ടാഗ്ഗിങ്ങിനും പ്രശ്നമുണ്ടായിരുന്നു.

ഇതേ സമയം ഇതേ പ്രശ്നങ്ങള്‍ ഫേസ്ബുക്കിന്‍റെ കീഴിലെ ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്ഫോം ആയ ഇന്‍സ്റ്റഗ്രാമിനും നേരിട്ടതായി റിപ്പോര്‍ട്ടുണ്ട്. അതേ സമയം ഫേസ്ബുക്കിന്‍റെ എല്ലാ പ്ലാറ്റ്ഫോമുകളിലും അപ്ഗ്രേഡ് നടത്തുന്നതിന്‍റെ ഭാഗമാണ് ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്നാണ് ഫേസ്ബുക്ക് വക്താക്കള്‍ അനൌദ്യോഗികമായി പറയുന്നത്.