ലോകകപ്പ് ഫുട്ബോള്‍ അതിന്‍റെ ആവേശ കൊടുമുടിയിലേക്ക് എത്തുകയാണ് ലോകകപ്പ് ടിവിയില്‍ കണ്ടാണ് നമ്മള്‍ മലയാളികള്‍ക്ക് എല്ലാം ശീലം

ലോകകപ്പ് ഫുട്ബോള്‍ അതിന്‍റെ ആവേശ കൊടുമുടിയിലേക്ക് എത്തുകയാണ്. ലോകകപ്പ് ടിവിയില്‍ കണ്ടാണ് നമ്മള്‍ മലയാളികള്‍ക്ക് എല്ലാം ശീലം. എന്നാല്‍ കയ്യിലെ മൊബൈല്‍ ഫോണ്‍ തന്നെ ടിവിയായി മാറിയ പുതിയ കാലത്ത് ഇന്ത്യയില്‍ ഓണ്‍ലൈനിലൂടെ റഷ്യയിലെ ലോകകപ്പ് കാണുവാന്‍ എന്തൊക്കെ ഓപ്ഷനാണ് ഉള്ളത് എന്ന് നോക്കാം. ആന്‍ഡ്രോയ്ഡ് ഐഒഎസ് പ്ലാറ്റ് ഫോമുകളിലെ ആപ്പുകളില്‍ കളി ഫ്രീയായി കാണാം.

സോണി ലൈവ്

സോണിയുടെ വീഡിയോ ഓണ്‍ ഡിമാന്‍റ് പ്ലാറ്റ്ഫോം ആണ് ഫിഫ 2018 ലോകകപ്പിന്‍റെ എക്സ്ക്യൂസീവ് ഓണ്‍ലൈന്‍ ലൈവ് സ്ട്രീം ചെയ്യുന്നത്. ഇവരുടെ പ്ലാനുകള്‍ പ്രകാരം കളി കാണാം എങ്കിലും, ഫ്രീയായി കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചില നിമിഷങ്ങള്‍ താമസിച്ചും കളി ഈ ആപ്പിലൂടെ ആസ്വദിക്കാം, ആന്‍ഡ്രോയ്ഡ് ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ Sony LIV ആപ്പ് ലഭ്യമാണ്.

ജിയോ ടിവി

റിലയന്‍സ് ജിയോയുടെ ടിവി ആപ്പില്‍ ലൈവായി കളി കാണാം. ജിയോ ടിവി ആപ്പില്‍ സോണി ഇഎസ്പിഎന്നിലോ, സോണി ടെന്‍ 2, ടെന്‍ 3 എന്നിവയിലോ കളി ആസ്വദിക്കാം. സാധാരണ ജിയോ പ്ലാന്‍ തന്നെ ഇതിന് മതിയാകും.

ടാറ്റ സ്കൈ ആപ്പ്

ഡിടിഎച്ച് പ്രൊവൈഡര്‍മാരായ ടാറ്റ സ്കൈയുടെ ആപ്പിലൂടെ സോണി ടെന്‍ നെറ്റ്വവര്‍ക്ക് വഴി കളി ആസ്വദിക്കാം. ഇതിന് പ്രത്യേക പാക്ക് എടുക്കേണ്ടിവരും. ആപ്പ് ആന്‍ഡ്രോയ്ഡ് ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്.

എയര്‍ടെല്‍ ടിവി ആപ്പ്

ഏയര്‍ടെല്‍ ടിവി ആപ്പ് വഴി കളി കാണാം. ഏയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ചില പ്രത്യേക റീചാര്‍ജുകള്‍ക്ക് ഒപ്പം കളി കാണാം. പുതിയ എയര്‍ടെല്‍ ടിവി അപ്ഗ്രേഡ് ചെയ്യേണ്ടിവരും ലോകകപ്പ് കാണുവാന്‍.