മുംബൈ: ബ്ലൂവെയില്‍ ഗെയിമിനെതിരെ ബോധവല്‍ക്കരണവുമായി ഫിലിം ഡിവിഷന്‍. കൊലയാളി ഗെയിമിനെ ചെറുക്കാന്‍ നടപടികള്‍ വേണമെന്ന ആവശ്യം പരിഗണിച്ച് വീഡിയോ പുറത്തിറക്കി. കുട്ടികളെയും മാതാപിതാക്കെയും മനശാസ്ത്രഞ്ജരെയും ഉള്‍ക്കൊള്ളിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ബ്ലൂവെയില്‍ പോലുള്ള ഗെയിമുകളുടെ അപകടം മാതാപിതാക്കള്‍ തിരിച്ചറിയണമെന്ന് വീഡിയോ ആവശ്യപ്പെടുന്നു.
റഷ്യയില്‍ ഇതുവരെ ഏകദേശം 130 പേര്‍ ബ്ലൂവെയില്‍ മൂലം ആത്മഹത്യ ചെയ്തെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ വീ കോണ്ടാക്‌റ്റിലൂടെയാണ് ഗെയിം വ്യാപിക്കുന്നതെന്ന് വീഡിയോ പറയുന്നു. ഇതോടൊപ്പം ഇന്ത്യന്‍ കൗമാരത്തിനിടയിലെ ആത്മഹത്യ അപകടകരമായി വര്‍ദ്ധിക്കുന്നതായും പരാമര്‍ശമുണ്ട്. ബ്ലൂവെയില്‍ ഗെയിം മൂലം ഇന്ത്യയിലും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
