ഫ്ലിപ്കാർട്ട് 18000 രൂപ ഇളവ് നൽകി ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവ വില്‍ക്കുന്നു. ഗൂഗിളിന്‍റെ കണക്കുകൾ പ്രകാരം ഈവർഷം ഏറ്റവും കൂടുതൽ സെര്‍ച്ച് ചെയ്ത സ്മാർട്ട്ഫോണാണ് ഐഫോണ്‍ 8. ഐഫോൺ 8 പ്ലസിന് 8,001 രൂപയും ഐഫോൺ 8 ന് 2001 രൂപയുമാണ് ഇളവ് നല്‍കുന്നത്. ഐഫോൺ 8 പ്ലസ് അവതരിപ്പിക്കുമ്പോൾ ഇന്ത്യയിലെ വില 73,000 രൂപയായിരുന്നു. ഐഫോൺ 8 ന് 64,999 രൂപയും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡിസ്കൗണ്ടിന് പുറമെ 18,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും നൽകുന്നുണ്ട്. വൺ പ്ലസ് 3, വൺപ്ലസ് 3ടി ആണെങ്കിൽ എക്സ്ചേഞ്ച് വിലയായി 3000 രൂപ കൂടുതൽ ലഭിക്കും. ഇതിനുപുറമെ എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 10 ശതമാനം ഇളവും കിട്ടും. എന്നാൽ ആക്സിസ് ബാങ്ക് നല്‍കുന്നത് 5 ശതമാനം ഇളവാണ്.