Asianet News MalayalamAsianet News Malayalam

'വാലന്‍റൈന്‍സ് ഡേയല്ലേ , വാ പടത്തിന് പോകാ'മെന്ന് ഫ്ലിപ്കാർട്ട്

സൗജന്യ സിനിമ ടിക്കറ്റാണ് ഫ്ലിപ്കാർട്ടിന്റെ ഓഫർ. പക്ഷേ ടിക്കറ്റ് വേണമെങ്കിൽ  800 രൂപയുടെ പർച്ചേസുകൾ നടത്തണം. ഷാരൂഖ് ഖാന്റെ പത്താൻ സിനിമയ്ക്കുള്ള ടിക്കറ്റാണ് ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നത്. 

flipkart with valentines day offer
Author
First Published Feb 9, 2023, 5:57 AM IST

വാലന്റൈൻസ് ഡേയൊക്കെ അല്ലേ, എന്താ പ്ലാൻ ? ഒരു പ്ലാനും ചെയ്തിട്ടില്ലാത്തവർക്കായി ഒരു ചെറിയ പ്ലാനുമായി എത്തിയിരിക്കുകയാണ് ഫ്ലിപ്പ്കാർട്ട്. സൗജന്യ സിനിമ ടിക്കറ്റാണ് ഫ്ലിപ്കാർട്ടിന്റെ ഓഫർ. പക്ഷേ ടിക്കറ്റ് വേണമെങ്കിൽ  800 രൂപയുടെ പർച്ചേസുകൾ നടത്തണം. ഷാരൂഖ് ഖാന്റെ പത്താൻ സിനിമയ്ക്കുള്ള ടിക്കറ്റാണ് ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നത്. ഫ്ലിപ്പ്കാർട്ടിൽ നിന്ന് സൗജന്യ ടിക്കറ്റുകൾ ലഭിക്കണമെങ്കിൽ വ്യക്തിഗത പരിചരണം, സൗന്ദര്യ സംരക്ഷണം, അല്ലെങ്കിൽ 800 രൂപ വിലയുള്ള ചോക്ലേറ്റുകൾ എന്നിവയിൽ ഏതെങ്കിലും വാങ്ങേണ്ടിവരും. സൗജന്യ ടിക്കറ്റിന് യോഗ്യത നേടുന്നതിനായി ഉപയോക്താക്കൾ 800 രൂപ ചെലവഴിക്കേണ്ടിവരുമെന്നത് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. 

സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് തിങ്കൾ മുതൽ വ്യാഴം വരെയുള്ള എല്ലാ ഷോകൾക്കും വെള്ളി മുതൽ ഞായർ വരെയുള്ള പ്രഭാത ഷോകൾക്കുമുള്ള ടിക്കറ്റ് ലഭിക്കും. 18 വയസ്സിന് മുകളിൽ പ്രായമുള്ള ഉപയോക്താക്കൾക്കാണ് ഓഫർ. കൂടാതെ ഫ്ലിപ്പ്കാർട്ടിൽ അക്കൗണ്ട് ഉണ്ടായിരിക്കുകയും വേണം. ഓഫർ പേജ് ഇതിനകം ഫ്ലിപ്പ്കാർട്ടിൽ ലൈവായിട്ടുണ്ട്. ഫെബ്രുവരി 14 ന് രാത്രി 11:59 ന് ഓഫര്‌ അവസാനിക്കുമെന്ന് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.  നിങ്ങൾക്ക് ഏപ്രിൽ 30 വരെ കൂപ്പൺ ഉപയോഗിക്കാനാകും.
 
ഓഫർ ലഭിക്കാനായി ഫ്ലിപ്പ്കാർട്ടിൽ മുകളിൽ പറഞ്ഞ ഓർഡറുകൾ ആദ്യം നൽകുക. നിങ്ങൾക്ക് ആവശ്യമുള്ള ഇനങ്ങൾ തിരഞ്ഞെടുത്ത് ഓർഡർ നൽകുക. അതിനുശേഷം, ഇമെയിലായോ ടെക്‌സ്‌റ്റ് സന്ദേശമായോ നിങ്ങൾക്ക് ഒരു ഡെലിവറി വൗച്ചർ ലഭിക്കും. വൗച്ചർ ആക്‌സസ് ചെയ്യാൻ, കൂപ്പൺ സ്‌ക്രാച്ച് ചെയ്‌ത് വെബ്‌സൈറ്റിലേക്ക് പോകുക. വെബ്‌സൈറ്റിൽ എത്തിക്കഴിഞ്ഞാൽ, നിങ്ങളുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ പോലുള്ള ചില സ്വകാര്യ വിവരങ്ങൾ നൽകണം. തുടർന്ന്, നിങ്ങൾക്ക് ലഭിച്ച വൗച്ചർ കോഡ് നൽകി "സബ്മിറ്റ്" ക്ലിക്ക് ചെയ്യുക.24 മണിക്കൂറിനുള്ളിൽ, നിങ്ങൾക്ക് ഇമെയിൽ അല്ലെങ്കിൽ ടെക്സ്റ്റ് സന്ദേശം വഴി ഒടിപി ലഭിക്കും. ഒടിപി നൽകി അഭ്യർത്ഥന നടത്താനുള്ള നിർദ്ദേശങ്ങൾ പാലിക്കുക.കൂടാതെ രണ്ട് സിനിമകൾ, തിയേറ്ററിന്റെ പേര്, പ്രദർശന തീയതിയും സമയവും എന്നിവയും തിരഞ്ഞെടുക്കണം.
പ്രദർശന തീയതി ആവശ്യപ്പെട്ട തീയതിയിൽ നിന്ന് 48 മണിക്കൂറിനുള്ളിൽ ആയിരിക്കണം എന്നത് ഓർക്കുക. നിങ്ങളുടെ സിനിമാ ടിക്കറ്റുകൾ  ഷോ ആരംഭിക്കുന്നതിന് 24 മണിക്കൂർ മുമ്പ് ലഭിക്കും.

Read Also: കൊവിഡ് കാലത്ത് പണപ്പെരുപ്പം , ഇപ്പോൾ പ്രതിസന്ധി ; പിരിച്ചുവിടലുമായി സൂം

Follow Us:
Download App:
  • android
  • ios