ഝാര്‍ഖണ്ഡിലെ ജംതാര ജില്ലയില്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ച് 22 വയസുള്ള യുവാവ് മരിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി. ബീഫ് സംബന്ധിച്ച തമാശ ഫോര്‍വേഡ് ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മരണകാരണം വാട്ട്‌സ്ആപ്പ് ആണെന്ന് പറഞ്ഞാണ് പൊലീസ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരായ സര്‍ക്കുലര്‍ ഇറക്കിയത്.

സര്‍ക്കുലറില്‍ പറയുന്ന പ്രധാനകാരണങ്ങള്‍ ഇവയാണ്

വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് ധാരാളം ഉത്തരവാദിത്തമുണ്ട് എന്ന് അവര്‍ മനസിലാക്കണം. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ അഡ്മിനായി തുടരരുത്.

അഡ്മിന് പരിചയമുള്ളവരെ മാത്രമേ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളു.

ഗ്രൂപ്പുകളില്‍ കിംവദന്തികളോ തെറ്റായ വിവരങ്ങളോ ആരെങ്കിലും അയച്ചാല്‍ ഉടന്‍ തന്നെ അവ നീക്കം ചെയ്യണം. കൂടാതെ ആ സന്ദേശം അയച്ച അംഗത്തെ പുറത്താക്കണം.

ഗ്രൂപ്പിലെത്തുന്ന കിംവദന്തി സമാധാനപൂര്‍ണ്ണമായ സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നതാണെങ്കില്‍ അത് പൊലീസിനെ അറിയിക്കാനുള്ള ബാധ്യത അഡ്മിനാണ്.

ഗ്രൂപ്പിലെത്തുന്ന കിംവദന്തികള്‍ക്കെതിരെ അഡ്മിന്‍ പ്രതികരിക്കുന്നില്ലെങ്കില്‍ അതിന്റെ പേരില്‍ ഐടി നിയമവും ഐപിസിയും അനുസരിച്ച് അഡ്മിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കും.

പൊലീസിന്റെ ഈ സര്‍ക്കുലര്‍ വാട്ട്‌സ്ആപ്പിന് മാത്രമല്ല, മറ്റ് സമൂഹ മാധ്യമങ്ങള്‍ക്കും ബാധകമാണെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.