ദില്ലി: ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്ത് പകരാന്‍ ആറ് പുതിയ മുങ്ങിക്കപ്പലുകളുടെ നിര്‍മാണം തുടങ്ങിയതായി നാവികസേന മേധാവി അഡ്മിറല്‍ സുനില്‍ ലാംബ പറഞ്ഞു. ആണവവാഹകശേഷിയുള്ള കപ്പലുകളാണ് നിര്‍മിക്കുന്നത്. പസഫിക് മേഖലയില്‍ ചൈനീസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രതിരോധം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതെന്നും ലാംബ പറഞ്ഞു. 

നാവികസേനയുടെ ശക്തി വര്‍ധിപ്പിക്കുന്നതിന് യുദ്ധക്കപ്പലുകള്‍, യുദ്ധ സാമഗ്രികള്‍ തുടങ്ങിയവ വികസിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുകയാണ്. ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ ചതുഷ്‌കോണ കൂട്ടായ്മയില്‍ വലിയ പങ്ക് വഹിക്കാന്‍ ഇന്ത്യന്‍ നാവികസേന തയാറെടുക്കുകയാണെന്നും ലാംബ കൂട്ടിച്ചേര്‍ത്തു.