ഇന്‍സ്റ്റഗ്രാം വീണ്ടും സ്നാപ് ചാറ്റിന് പിന്നാലെ, നിങ്ങളുടെ ഡയറക്ട് സന്ദേശങ്ങള്‍ സുഹൃത്ത് സ്ക്രീന്‍ഷോട്ട് എടുത്താല്‍ അത് ഉടന്‍ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷനായി എത്തും. അല്‍പ്പസയമം മാത്രം നിലനില്‍ക്കുന്ന സന്ദേശങ്ങളാണ് ഡയറക്ട് സന്ദേശം (ഡിഎം).

നിങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാം ആപ്പ് ഉപയോഗിച്ച് ഫോട്ടോയോ വീഡിയോ എടുത്ത് നിങ്ങള്‍ക്ക് പ്രൈവറ്റായി അവതരിപ്പിക്കാം. ഒരു ഗ്രൂപ്പിലേക്കോ, ഒരു വ്യക്തിക്കോ ഡയറക്ട് സന്ദേശം അയക്കാം.

ഇത്തരത്തില്‍ ഒരു സന്ദേശം സുഹൃത്തിന് ലഭിക്കുന്നതിന് അനുസരിച്ച് അയാള്‍ മറുപടി നല്‍കുന്നുണ്ടോ, അല്ലെങ്കില്‍ സ്ക്രീന്‍ഷോട്ട് എടുത്തോ എന്ന് നിങ്ങള്‍ക്ക് അറിയാം.