2015 ജൂണ്‍ മുതല്‍ മെയ് 31 2016 വരെ രാജ്യത്തെ 8 സംസ്ഥാനങ്ങളിലായി ഇന്‍റര്‍നെറ്റ് റദ്ദാക്കിയ 23 സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ കാലയളവില്‍ തന്നെ 2016 ല്‍ എത്തുമ്പോള്‍ ഇത് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

17 പേരെ ഈ കാലയളവില്‍ വാട്ട്സ്ആപ്പ് വഴി ഹിതകരമല്ലാത്ത ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചു എന്ന പേരില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഗ്രൂപ്പ് അഡ്മിന്‍മാരും ഉണ്ട്. എന്നാല്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ ഒരിക്കലും ഇത്തരം ഉള്ളടക്കങ്ങള്‍ക്ക് ഉത്തരവാദി ആയിരിക്കില്ലെന്ന് ദേശീയ നിയമ സര്‍വകലാശാല റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.

ഇതിന് പുറമേ സര്‍ക്കാര്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പോലുള്ള സൈബര്‍ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെടുന്ന വിവരങ്ങളുടെ എണ്ണവും വര്‍ദ്ധിക്കുന്നു എന്ന് റിപ്പോര്‍ട്ട് പറയുന്നു. 2015 ഫേസ്ബുക്കിനോട് മാത്രം 30,000 അപേക്ഷകളാണ് പോസ്റ്റുകള്‍ നീക്കം ചെയ്യാനോ വ്യക്തികളുടെ വിവരങ്ങള്‍ ചോദിച്ചോ സര്‍ക്കാര്‍ നല്‍കിയത് എന്ന് ഫേസ്ബുക്ക് തന്നെ പറയുന്നു.