സെപ്തംബര്‍ 7നാണ് ഐഫോണ്‍ 7 ആപ്പിള്‍ പുറത്തിറക്കാന്‍ ഇരിക്കുന്നത്. അതിനായി ടെക് ലോകം കാത്തിരിക്കുകയാണ്. വില എത്രയാകും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന ഒരു കാര്യം. ആപ്പിള്‍ ഐഫോണിന്‍റെ പുതിയ വിലകള്‍ ചൈനയില്‍ ചോര്‍ന്നു. ചൈനീസ് സോഷ്യല്‍ മീഡിയയിലാണ് വിവരങ്ങള്‍ എത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉടന്‍ ഇറങ്ങുന്ന ആപ്പിള്‍ ഐഫോണ്‍ 7 ന്‍റെ പതിപ്പുകളായ 32ജിബി, 128ജിബി, 256 ജിബി എന്നീ ഫോണുകളുടെ വിലയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വില ഇങ്ങനെ,

32GB: 5288 Yuan ($790 / €710 / Rs. 53,150)

128GB: 6088 Yuan ($910 / €817 / Rs. 61,200)

256GB: 7088 Yuan ($1060 / €950 / Rs. 71,250)

ഐഫോണ്‍ 7ന് ഒപ്പം ഐഫോണ്‍ 7 പ്ലസും ഇറങ്ങുന്നുണ്ട് അതിന്‍റെ വിലകളും പുറത്തുവന്നിട്ടുണ്ട്. ആ വിലകള്‍ ഇവിടെ,

32GB: 6088 Yuan ($910 / €817 / Rs. 61,200)

128GB: 6888 Yuan ($1030 / €925 / Rs. 69,200)

256GB: 7888 Yuan ($1180 / €1060 / Rs. 79,300)