ഇന്ത്യയിലെ ഐഫോണ്‍ ആരാധകരെ നിരാശപ്പെടുത്തി ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ വിലകള്‍ വര്‍ദ്ധിപ്പിച്ചു. വിവിധ ഫോണുകള്‍ക്ക് 3.5 ശതമാനം വരെയാണ് ആപ്പിള്‍ വര്‍ദ്ധിപ്പിച്ചത്. ആയിരം മുതല്‍ ആയിരത്തിയഞ്ഞൂറ് രൂപവരെ ഐഫോണ്‍ 6, ഐഫോണ്‍ 6 എസ് പോലുള്ള ഫോണുകളുടെ വില വര്‍ദ്ധിച്ചിട്ടുണ്ട്. അതേ സമയം പുതിയ മോഡലുകളില്‍ വില വര്‍ദ്ധനവ് ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ കസ്റ്റംസ് ഡ്യൂട്ടില്‍ വര്‍ദ്ധനവ് വരുത്തിയതാണ് വില വര്‍ദ്ധിക്കാന്‍ കാരണം എന്നാണ് ആപ്പിളിന്‍റെ വാദം. ഈ വിലവര്‍ദ്ധനവ് ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയുള്ള വില്‍പ്പനയെ ബാധിക്കുമോ എന്ന് വ്യക്തമല്ല. ഡിസംബര്‍ 18 മുതല്‍ പുതിയ വില നിലവില്‍ വരും. അതേ സമയം ആപ്പിള്‍ ഐഫോണ്‍ എസ്ഇയുടെ വിലയില്‍ മാറ്റമില്ല. 2017 ജൂണ്‍ മുതല്‍ ഇന്ത്യയില്‍ വച്ചാണ് ഐഫോണ്‍ എസ്ഇയുടെ സംയോജനം എന്നതിനാലാണ ഇത്.

ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലുള്ള ഐഫോണുകളും, വിലയും താഴെകൊടുക്കുന്നു

iPhone 6 32 GB: Rs 30780

iPhone 6s 32 GB: Rs 41,550

iPhone 6s 128 GB: Rs 50,660

iPhone 6s Plus 32 GB: Rs 50,740

iPhone 6s Plus 128 GB: Rs 59,860

iPhone 7 32 GB: Rs 50,810

iPhone 7 128 GB: Rs 59,910

iPhone 7 Plua 32 GB: Rs 61,060

iPhone 7 Plus 128 GB: Rs 70,180

iPhone 8 64 GB: Rs 66,120

iPhone 8 256 GB: Rs 79,420

iPhone 8 Plus 64 GB: Rs 75,450

iPhone 8 Plus 256 GB: Rs 88,750

iPhone X 64 GB: Rs 92,430

iPhone X 256 GB: Rs 1,05,720