Asianet News MalayalamAsianet News Malayalam

ലെനോവ കെ6 പവര്‍ ഇന്ത്യയില്‍ എത്തി

Lenovo K6 Power Launched in India
Author
New Delhi, First Published Nov 29, 2016, 11:35 AM IST

ലെനോവ കെ6 പവര്‍ ഇന്ത്യയില്‍ എത്തി. വില 9,999രൂപയാണ്. 4ജി സപ്പോര്‍ട്ടോടെ എത്തുന്ന ഫോണ്‍ ഫ്ലിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. ഡിസംബര്‍ 6നായിരിക്കും വില്‍പ്പന ആരംഭിക്കുക. ഐഎഫ്എ2016 ല്‍ അവതരിപ്പിച്ച ഈ ഫോണ്‍ സില്‍വര്‍, ഗോള്‍ഡ്, ഡാര്‍ക്ക് ഗ്രേ കളറുകളില്‍ ലഭിക്കും.

ഇരട്ട സിം സപ്പോര്‍ട്ടുള്ള ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് മാഷ്മെലോയാണ്. ഒപ്പം ലെനോവയുടെ പ്യൂവര്‍ യുഐ സ്കിന്നും ഈ കെ6 പവറിലുണ്ട്. 4000 എംഎഎച്ചാണ് ഈ ഫോണിന്‍റെ ബാറ്ററി ശേഷി. ഡോണ്‍ബി ആറ്റം ഓഡിയോ എന്‍ഹാന്‍സ്മെന്‍റ് ഈ ഫോണിനുണ്ട്.

തീയറ്റര്‍ മാക്സ് വീഡിയോ കണ്‍സപ്ഷന്‍ സര്‍വീസ്, ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ എന്നിവയും ഈ ഫോണിനുണ്ട്.  5 ഇഞ്ച് ഫുള്‍ എച്ച്ഡി യാണ് ഫോണിന്‍റെ സ്ക്രീന്‍. 1080x1920 പിക്സലാണ് സ്ക്രീന്‍ റെസല്യൂഷന്‍.

Follow Us:
Download App:
  • android
  • ios