Asianet News MalayalamAsianet News Malayalam

എല്‍ജി ജി7 തിന്‍ ക്യൂ പുറത്തിറങ്ങി

  • ഫ്ലാഗ്ഷിപ്പ് റേഞ്ചില്‍ രണ്ട് ഫോണുകള്‍ പ്രഖ്യാപിച്ച് എല്‍ജി. എല്‍ജി ജി7 തിന്‍ ക്യൂ, എല്‍ജി ജി7 പ്ലസ് തിന്‍ക്യൂ എന്നിവയാണ് ബുധനാഴ്ച എല്‍ജി പ്രഖ്യാപിച്ചത്
LG G7 ThinQ G7plus ThinQ Launched With AI Camera and Face Recognition

ഫ്ലാഗ്ഷിപ്പ് റേഞ്ചില്‍ രണ്ട് ഫോണുകള്‍ പ്രഖ്യാപിച്ച് എല്‍ജി. എല്‍ജി ജി7 തിന്‍ ക്യൂ, എല്‍ജി ജി7 പ്ലസ് തിന്‍ക്യൂ എന്നിവയാണ് ബുധനാഴ്ച എല്‍ജി പ്രഖ്യാപിച്ചത്. ക്യൂവല്‍കോം ക്യൂക്ക് ചാര്‍ജ് 3.0, വയര്‍ലെസ് ചാര്‍ജ്ജിംഗ് സപ്പോര്‍ട്ടോടെയാണ് ഈ ഫോണുകള്‍ എത്തുന്നത്. ബൂംബോക്സ് സ്പീക്കറോടെ എത്തുന്ന ഫോണിന്‍റെ മാര്‍ക്കറ്റിലേക്കുള്ള വരവ് ഉടന്‍ തന്നെ പ്രഖ്യാപിക്കും. 

ആദ്യഘട്ടത്തില്‍ ദക്ഷിണകൊറിയയില്‍ ഇറങ്ങുന്ന ഫോണ്‍ തുടര്‍ന്ന് ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ എത്തും. പ്ലാറ്റിനം ഗ്രേ, ഓറീയോ ബ്ലാക്ക്, മോര്‍ക്കന്‍ ബ്ലൂ, റാസ്ബെറി റോസ് എന്നീ കളറുകളില്‍ ഫോണ്‍ ലഭിക്കും. വില സംബന്ധിച്ച് ഇപ്പോള്‍ വിവരങ്ങള്‍ എല്‍ജി പുറത്തുവിട്ടിട്ടില്ല.

റാം, സ്റ്റോറേജും ഒഴിവാക്കിയാല്‍ വലിയ മാറ്റങ്ങള്‍ ഇരുഫോണുകള്‍ക്കും ഇല്ല. ഡ്യൂവല്‍ സിം ആണ് ഇരു ഫോണുകളും. ആന്‍ഡ്രോയ്ഡ് ഓറീയോ ആണ് ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 845 എസ്ഒഎസ് ചിപ്പാണ് ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 4ജിബിയാണ് എല്‍ജി ജി7 തിന്‍ ക്യൂവിന്‍റെ റാം ശേഷി. 6ജിബിയാണ് എല്‍ജി ജി7 പ്ലസ് തിന്‍ക്യൂവിന്‍റെ റാം ശേഷി. 

ക്യാമറ ഡിപ്പാര്‍ട്ട്മെന്‍റിലേക്ക് നോക്കിയാല്‍ റിയര്‍ ക്യാമറ ഇരട്ട സെറ്റപ്പിലാണ് വരുന്നത്. 16 എംപി പ്രൈമറി സൂപ്പര്‍ വൈഡ് ആംഗിള്‍ ക്യാമറയാണ് ഇതിന്‍റെ അപ്പാച്ചര്‍ എഫ്/1.9 ആണ്. 16 എംപി സെക്കന്‍ററി സെന്‍സര്‍ അപ്പാച്ചര്‍ എഫ്/1.6 ആണ്. മുന്‍ ക്യാമറ 8 എംപിയാണ് ഇതിന്‍റെ അപ്പാച്ചര്‍ എഫ്/1.9 ആണ്. 80 ഡിഗ്രിയാണ് ഈ ക്യാമറയുടെ ലെന്‍സ്.  3000എംഎഎച്ചാണ്  ഫോണിന്‍റെ ശേഷി.

Follow Us:
Download App:
  • android
  • ios