പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റേതുള്‍പ്പടെയുള്ള  34 പാകിസ്ഥാന്‍ സൈറ്റുകളാണ് ഹാക്കിംഗിനിരയായത്. ഇതില്‍ രണ്ടെണ്ണം പാകിസ്ഥാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്. മിര്‍പ്പൂര്‍ന്യൂസ്, കാശ്‍മീര്‍ന്യൂസ് നെറ്റ്‍വര്‍ക്ക് എന്നീ മാധ്യമങ്ങളുടെ വെബ്സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. മലയാള സിനിമയിലെ ട്രോളുകളും താരങ്ങളുടെ ഫോട്ടോയുമൊക്കെയാണ് സൈറ്റുകളില്‍ ‍പോസ്റ്റ് ചെയ്തത്. മല്ലു സൈബര്‍സോള്‍ജിയേഴ്‌സ്, കേരള സൈബര്‍വാരിയേഴ്‌സ് എന്നീ ഹാക്കിംഗ് ഗ്രൂപ്പുകളാണ് സൈബര്‍ ‍ആക്രമണത്തിന് നേതൃത്വം കൊടുത്തത്.

കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് വലിയ വാര്‍ത്തകള്‍ കൊടുത്ത പാക് മാധ്യമങ്ങള്‍, മലയാളി ഹാക്കര്‍മാരുടെ പ്രത്യാക്രമണം വാര്‍ത്തയാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാധ്യമങ്ങളുടെ വെബ്സൈറ്റുകള്‍ ആക്രമിച്ചത്. മിര്‍പ്പൂര്‍ന്യൂസിന്റെ വെബ്സൈറ്റില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനുള്ള ലിങ്കും അവരുടെ യൂസര്‍ നെയിമും പാസ്‍വേഡും ഹാക്കര്‍മാര്‍ ഫേസ്ബുക്കില്‍ പ്രസിദ്ധപ്പെടുത്തി. ഇത് ഉപയോഗിച്ച് നിരവധി പേരാണ് സൈറ്റില്‍ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്തത്.