ഫേസ്ബുക്കിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രോ‍ഡക്ട് എന്താണ്? ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനോട് ചോദിച്ചാല്‍ അതിന് മറുപടി ന്യൂസ് ഫീഡ് എന്നായിരിക്കും. ആദ്യമായി ഫേസ്ബുക്കില്‍ ന്യൂസ് ഫീഡ് അവതരിപ്പിച്ചിട്ട് 10 വര്‍ഷം തികയുന്നു. ഫേസ്ബുക്കിന്‍റെ ഇന്നത്തെ രീതിയിലുള്ള വളര്‍ച്ചയിലേക്ക് നയിച്ചതിന്‍റെ പ്രധാന നാഴികക്കല്ല് തന്നെയായായിരുന്നു ന്യൂസ് ഫീഡിന്‍റെ അവതരണം.

78 ദശലക്ഷം പേര്‍ ഫേസ്ബുക്കില്‍ അംഗങ്ങളായിരുന്ന കാലത്താണ് മോസ്റ്റ് അഡ്വാന്‍സ്ഡ് എന്ന് വിശേഷിപ്പിച്ച് ന്യൂസ് ഫീഡ് അവതരിപ്പിച്ചത്. ഇത് സംബന്ധിച്ച് അന്ന് ന്യൂസ് ഫീഡ് പുറത്തിറങ്ങുന്ന ഫോട്ടോ മെമ്മറിയും സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.