Asianet News MalayalamAsianet News Malayalam

തകര്‍പ്പന്‍ പ്രത്യേകതകളുമായി മൈക്രോമാക്‌സ് ഇന്‍ഫിനിറ്റി

Micromax Canvas Infinity launches
Author
First Published Aug 22, 2017, 4:06 PM IST

മികച്ച പ്രത്യേകതകളുമായി മൈക്രോമാക്‌സ് കാന്‍വാസ് ഇന്‍ഫിനിറ്റി സ്‌മാര്‍ട് ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. 9999 രൂപ വിലയുള്ള ഫോണ്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ ആമസോണ്‍ വഴി വില്‍പന ആരംഭിക്കും. 5.7 ഇഞ്ച് ഡിസ്‌പ്ലേയും 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമാണ് ഈ ഫോണിനെ ഏറ്റവും ആകര്‍ഷകമാക്കുന്നത്. ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ഒ എസായ 7.0 നോഗട്ടിലാണ് മൈക്രോമാക്‌സ് റണ്‍ ചെയ്യുന്നത്. സ്‌നാപ്ഡ്രാഗണ്‍ 425 ക്വാഡ്-കോര്‍ പ്രോസസര്‍, 3 ജിബി റാം എന്നിവയാണ് മൈക്രോമാക്‌സ് കാന്‍വാസ് ഇന്‍ഫിനിറ്റിക്ക് കരുത്തേകുന്നത്. 2900 എംഎഎച്ച് ബാറ്ററി, കണക്‌ടിവിറ്റി ഓപ്‌ഷനുകളായി 4ജി വിഒഎല്‍ടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എജിപിഎസ് എന്നിവയുമുണ്ട്.

Follow Us:
Download App:
  • android
  • ios