കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ യുവാവിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. മിഡ്‌നാപ്പുരിലാണ് സംഭവം. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പനാസോണിക്ക് കമ്പനിയുടെ ആന്‍ഡ്രോയിഡ് ഫോണ്‍ ആണ് പെട്ടിത്തെറിച്ചത്.

കടയില്‍ ഇരിക്കുകയായിരുന്ന യുവാവിന്റെ പോക്കറ്റില്‍ നിന്ന് പുക പടരുന്നതും പെട്ടെന്ന് തന്നെ ഫോണ്‍ നീക്കം ചെയ്ത് ഷര്‍ട്ട് ഊരുകയും ചെയ്തതിനാല്‍ അപകടം ഒഴിവായി.