ആഗസ്റ്റ് അഞ്ചിനും ആറിനും ബെംഗളൂരുവിലെ ഇസ്രൊ ആസ്ഥാനത്ത് വച്ചായിരുന്നു ഈ യോഗം. ബഹിരാകാശ രംഗത്ത് സഹകരിക്കാനുള്ള ചർച്ചകൾ തുടരാൻ ഇരു ഭാഗങ്ങളും തമ്മിൽ ധാരണയായി.

ലൂണാർ ബേസ് പദ്ധതിയിലേക്ക് ഐഎസ്ആർഒയെ ക്ഷണിച്ച് നാസ. ആ‍ർട്ടെമിസ് പദ്ധതിയുടെ ഭാഗമായി ചന്ദ്രോപരിതലത്തിൽ സ്ഥാപിക്കുന്ന നിലയത്തിൽ ഭാഗമാകാനും നിലയത്തിന്റെ നിർമ്മാണമടക്കം കാര്യങ്ങളിൽ സഹകരിക്കാനുമാണ് ക്ഷണം. നേരത്തെ തന്നെ അമേരിക്കയുടെ ആർട്ടെമിസ് അക്കോർഡ്സിൽ ഇന്ത്യ ഒപ്പിട്ടിരുന്നു. നാസ - ഐഎസ്ആർഒ സിന്തറ്റിക് അപേർച്ചർ റഡാർ അടക്കം ദൗത്യങ്ങളിൽ ഉണ്ടായ സഹകരണത്തിന്റെ തുടർച്ചയായാണ് ചാന്ദ്ര നിലയത്തിന്റെ ഭാഗമാകാനുള്ള ക്ഷണം. ഇന്ത്യ - യുഎസ് സിവിൽ സ്പേസ് ജോയിന്റ് വർക്കിംഗ് ഗ്രൂപ്പന്റെ ഒമ്പതാം യോഗത്തിൽ വച്ചായിരുന്നു ക്ഷണം. ആഗസ്റ്റ് അഞ്ചിനും ആറിനും ബെംഗളൂരുവിലെ ഇസ്രൊ ആസ്ഥാനത്ത് വച്ചായിരുന്നു ഈ യോഗം. ബഹിരാകാശ രംഗത്ത് സഹകരിക്കാനുള്ള ചർച്ചകൾ തുടരാൻ ഇരു ഭാഗങ്ങളും തമ്മിൽ ധാരണയായി.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | Kerala Rain