ടെക് മേഖലയ്ക്കായി ജിയോ ജിഗാഫൈബറാണ് പുതിയ പ്രഖ്യാപനം

മുംബൈ: വ്യവസായ രംഗത്ത് കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് മടിക്കില്ലെന്ന് വ്യക്തമാക്കി മുകേഷ് അംബാനി. റിലയന്‍സിന്‍റെ 41 മത് വാര്‍ഷിക ജനറല്‍ മീറ്റിങിലാണ് അദ്ദേഹം പുതിയ പ്രഖ്യാപനങ്ങളും റിലയന്‍സിന്‍റെ ഭാവി പദ്ധതികളും പ്രഖ്യാപിച്ചത്. സാങ്കേതിക മേഖലയ്ക്കായി നടത്തിയ പുത്തന്‍ പ്രഖ്യാപനം ഏറ്റവും ശ്രദ്ധേയമാണ്.

ബ്രോഡ്ബാന്‍ഡ് വ്യവസായ മേഖലയില്‍ ജിയോയുടെ കുത്തക ഉറപ്പാക്കുന്നതാണ് പുതിയ പദ്ധതിയായ ജിഗാഫൈബര്‍. മുന്‍പ് ഉണ്ടായിരുന്ന ജീയോ ഫൈബറിന്‍റെ പരിഷ്കരിച്ച രൂപമാണ് ജിഗാഫൈബര്‍. ജിഗാഫൈബറിന്റെ വരവോടെ ഐപിടിവി, ലാന്‍ഡ് ലൈന്‍, വീഡിയോ കോണ്‍ഫറന്‍സിങ്, വെര്‍ച്വല്‍ റിയാലിറ്റി ഗൈമുകള്‍ എന്നിവ അനായാസം ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുമെന്നാണ് വാഗ്ദാനം. 

കൂടാതെ ജീയോ ഫോണിന്‍റെ പരിഷ്കരിച്ച രൂപമായ ജീയോ ഫോണ്‍ 2 വിപണിയിലിറക്കാനും റിലയന്‍സ് തീരുമാനിച്ചതായി അദ്ദേഹം വാര്‍ഷിക യോഗത്തില്‍ അറിയിച്ചു. വാര്‍ഷിക ജനറല്‍ മീറ്റിങില്‍ പുതിയതായി റിലയന്‍സ് ആരംഭിക്കാന്‍ പോകുന്ന ഇ - കൊമേഴ്സ് വ്യവസായത്തെക്കുറിച്ചും പ്രഖ്യാപനമുണ്ടായി.