Asianet News MalayalamAsianet News Malayalam

നോക്കിയ 9 വരുന്നു; കിടിലന്‍ പ്രത്യേകതയുമായി

Nokia 9 renders leak shows thin bezels dual cameras
Author
First Published Oct 13, 2017, 9:53 AM IST

ബെസല്‍ ലെസ് ഫോണുകളാണ് ഇപ്പോള്‍ തരംഗം. സാംസങ്ങ് തുടങ്ങിയെന്ന് പറയാവുന്ന ഈ തരംഗം ആപ്പിള്‍ പോലും ഏറ്റെടുത്തു. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണം ഐഫോണ്‍ എക്സ് തന്നെ. എന്നാല്‍ ഇപ്പോള്‍ ഇതാ നോക്കിയയും ഈ വഴിക്ക് എത്തുന്നു. ഈ വര്‍ഷം അവസാനം ഇറക്കാനിരിക്കുന്ന നോക്കിയ 9 ആണ് ഇത്തരത്തില്‍ എത്തുന്നത്. ഒപ്പം തന്നെ ഇരട്ട ക്യാമറ എന്ന പ്രത്യേകതയും ഈ ഫോണില്‍ എത്തുന്നു.

ഓണ്‍ലീക്സ് ആണ് നോക്കിയ 9ന്‍റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടത്. അതോടൊപ്പം ഹെഡ്ഫോണ്‍ ജാക്കറ്റ് ഇല്ലാതെയാണ് നോക്കിയ 9 എത്തുന്നത്. ഇരട്ട ക്യാമറയുള്ള നോക്കിയയുടെ രണ്ടാമത്തെ ഫോണ്‍ ആയിരിക്കും നോക്കിയ 9. 13എംപിയാണ് ക്യാമറ ശേഷി. നേരത്തെ നോക്കിയ 8 ഇരട്ട ക്യാമറയോടെയാണ് എത്തിയത്. 

5.5 എഎംഒഎല്‍ഇഡി സ്ക്രീന്‍ ആയിരിക്കും ഫോണിനുണ്ടാക്കുന്നത്. അതേ സമയം നോക്കിയ 8 നേക്കാള്‍ വിലക്കുറവ് ആയിരിക്കും നോക്കിയ 9ന്‍റെ വില എന്നും സൂചനകളുണ്ട്. നോക്കിയ 8, 36,999 രൂപയ്ക്കാണ് വിപണിയില്‍ എത്തിയത്. നോക്കിയ 9ന് പ്രതീക്ഷിക്കുന്ന വില 35,000ത്തിന് അടുത്താണ്.

Follow Us:
Download App:
  • android
  • ios