ചിലര്‍ മൊബൈല്‍ ആപ്പുകളും സിനിമകളും ഡൗണ്‍ലോഡ് ചെയ്യാനും ഈ സൗകര്യം ദുരുപയോഗിക്കുന്നുണ്ട്. യുവാക്കള്‍ മണിക്കൂറുകള്‍ സ്‌റ്റേഷനില്‍ തമ്പടിച്ച് സൗജന്യ ഇന്‍റര്‍നെറ്റ് സൗകര്യം ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ ഒരു ജി.ബി വൈ-ഫൈയാണ് പട്‌ന സ്‌റ്റേഷനില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വേഗത തീരയില്ലാത്തതിനാല്‍ ഇത് പത്ത് ജി.ബിയായി ഉയര്‍ത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
ജയ്പൂര്‍ സ്‌റ്റേഷനാണ് ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ രണ്ടാമത്. ബംഗലൂരു, ന്യുഡല്‍ഹി എന്നിവയാണ് തൊട്ടുപിന്നില്‍. ബിഹാറില്‍ ആദ്യമായി വൈ-ഫൈ സൗകര്യം ഏര്‍പ്പെടുത്തിയത് പട്‌ന റെയില്‍വേ സ്‌റ്റേഷനിലാണ്. കഴിഞ്ഞ മാസമാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. പ്രതിദിനം 200ല്‍ ഏറെ ട്രെയിനുകള്‍ കടന്നുപോകുന്ന ഈ സ്‌റ്റേഷന്‍ ഏറ്റവും തിരക്കേറിയ സ്‌റ്റേഷനുകളില്‍ ഒന്നാണ്.
