Asianet News MalayalamAsianet News Malayalam

ജിയോക്ക്​ തിരിച്ചടിയായി ട്രായിയുടെ പുതിയ റിപ്പോർട്ട്​

Reliance Jio 4G Download Speeds Lagged Behind Airtel Vodafone Idea in January
Author
First Published Feb 18, 2017, 10:44 AM IST

ന്യൂഡൽഹി: റിലയൻസ്​ ജിയോക്ക്​ തിരിച്ചടിയായി ടെലികോം അൺതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ട്. ട്രായിയുടെ ഫോർ ജി ഡൗൺലോഡിങ്ങ്​ സ്​പീഡ്​ സംബന്ധിച്ച പുതിയ റിപ്പോർട്ടിലാണ് ജിയോക്ക് തിരിച്ചടിയാവുന്ന പരാമര്‍ശമുള്ളത്. ജനുവരിയിൽ ജിയോയുടെ ഡൗൺലോഡിങ്ങ്​ സ്​പീഡിൽ വൻ ​കുറവുണ്ടായായതായിട്ടാണ് ട്രായിയുടെ റിപ്പോർട്ട്.

ട്രായിയുടെ റിപ്പോർട്ട്​ അനുസരിച്ച്  ഇന്ത്യയിൽ  ഏറ്റവും  വേഗതയുള്ള നെറ്റ്​വർക്ക്​ എയർടെല്ലാണ്​. 11 എം.ബി.പി.എസാണ്​ എയർടെല്ലിന്‍റെ ശരാശരി ഡൗൺലോഡിങ്​ വേഗത​.  എന്നാൽ ജിയോക്ക്​ 8.456 എം ബി പി എസ്​ വേഗത മാത്രമാണുള്ളത്​.

എയർടെല്ലിന്‍റെ ശരാശരി വേഗത കഴിഞ്ഞ മാസവുമായി താരത്മ്യം ചെയ്യുമ്പോൾ ഉയർന്നതായും ജിയോയുടെ വേഗതയിൽ വൻ കുറവ്​ രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. ഡിസബറിൽ ജിയോക്ക്​ 18 എം.ബി.പി.എസ്​ വേഗതയാണ്​ ഉണ്ടായിരുന്നത്​.

മറ്റ്​ പ്രമുഖ സേവനദാതാക്കളായ വോഡഫോൺ, ​ഐഡിയ എന്നിവരുടെ ഡൗൺലോഡിങ്ങ്​ സ്പീഡിലും വർധന രേഖപ്പെടുത്തി. എന്നാല്‍ ഫോർ ജി അപ്​ലോഡ്​ സ്​പീഡിലും ജിയോ തിരിച്ചടി നേരിട്ടു. ജിയോയുടെ അപ്​ലോഡ്​ സ്​പീഡ്​ കഴിഞ്ഞ മാസത്തേക്കാൾ കുറവാണ്​. എന്നാൽ എയർടെല്ലിന്‍റെ ഫോർ ജി അപ്​ലോഡ്​ സ്​പീഡ്​ വർധിച്ചു.

Follow Us:
Download App:
  • android
  • ios