ദില്ലി: വോഡഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നിവയ്ക്ക് വാലന്റൈന്‍ ദിനം ആശംസിച്ച് റിലയന്‍സ് ജിയോ. ട്വിറ്ററിലാണ് ജിയോ മറ്റു കമ്പനികള്‍ക്ക് വാലന്റൈന്‍ ദിനം ആശംസിച്ചത്. സെപ്റ്റംബറില്‍ ലോഞ്ച് ചെയ്തതു മുതല്‍ എതിരാളികളായ മറ്റു കമ്പനികളുമായി അത്ര നല്ല ബന്ധമല്ല ജിയോ പുലര്‍ത്തിവരുന്നത്. സൗജന്യ 4ജി ഇന്റര്‍നെറ്റും അണ്‍ലിമിറ്റഡ് കോളുകളും നല്‍കുന്ന ജിയോ മറ്റ് സേവനദാതാക്കള്‍ക്ക് വന്‍ പ്രഹരമാണ് വിപണിയില്‍ നല്‍കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…

ആദ്യം അവതരിപ്പിച്ച വെല്‍ക്കം ഓഫര്‍ പിന്നീട് ഹാപ്പി ന്യൂഇയര്‍ ഓഫര്‍ എന്ന പേരില്‍ ദീര്‍ഘിപ്പിച്ചതോടെ മറ്റു കമ്പനികള്‍ക്ക് അടിതെറ്റിയിരുന്നു. പിടിച്ചു നില്‍ക്കാന്‍ ഒട്ടേറെ സൗജന്യ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടും തങ്ങളുടെ ഉപയോക്താക്കള്‍ ജിയോയിലേക്ക് ഒഴുകുന്നത് തടയാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. അതിനിടയിലാണ് പരിഹാസവുമായി ജിയോയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ രംഗത്തെത്തിയിരിക്കുന്നത്.