Asianet News MalayalamAsianet News Malayalam

സാംസങ്​ ഗാലക്​സി നോട്ട്​ 8​ൻ്റെ ബ്രോഷർ ചോർന്നു

Samsung Galaxy Note 8 brochure leaked online confirms specifications
Author
First Published Aug 18, 2017, 3:04 PM IST

സാംസങ്​ ഗാലക്​സി ​നോട്ട്​ 8 പുറത്തിറങ്ങും മുമ്പ്​ സവിശേഷതകൾ വിവരിക്കുന്ന ബ്രോഷർ ഒാൺലൈനിൽ ചോർന്നു. ആഗസ്​റ്റ്​ 23ന്​ ന്യൂയോർക്കിൽ പ്രത്യേക പരിപാടിയിൽ പുറത്തിറക്കാനിരുന്ന ഫോണി​ൻ്റെ ബ്രോഷർ ആണ്​ പുറത്തുപോയത്​. ഫോൺ ഗോൾഡ്​, ബ്ലാക്ക്​ നിറങ്ങളിലാണ്​ പുറത്തിറങ്ങുന്നതെന്നാണ്​ ഇതിലുള്ള വിവരം.

കടും നീല കളറിലുള്ള ഫോൺ നോട്ട് 8ൽ ഇറങ്ങുന്നില്ലെന്നാണ്​ ഇതിൽ നിന്നും ലഭിക്കുന്ന വിവരം. 6.3 ഇഞ്ച്​ വലിപ്പമുള്ള ഡിസ്​​പ്ലേയാണ്​ ഫോണി​ൻ്റെ പ്രത്യേകത. സ്​മാർട്​ എസ്​ പെൻ, ​ഐറിസ്​ സ്​കാനർ, 2x സൂം ഡ്യുവൽ ക്യാമറ, വേഗതയേറിയ ചാർജിങ്​ തുടങ്ങിയവയെല്ലാം പുതിയ ഫോണി​ൻ്റെ സവിശേഷതകളാണ്​.

പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ കഴിയുന്നതാണ്​ പുതിയ ഗാലക്​സി നോട്ട്​ 8. പഴയ ഫോണിൽ നിന്ന്​ ഡാറ്റ പുതിയ ​േഫാണി​േലക്ക്​ മാറ്റാൻ ആവശ്യമായ ആപ്​ പ്രവർത്തിപ്പിക്കാവുന്ന രീതിയിലാണ്​ ഗാലക്​സി നോട്ട്​ 8. നേരത്തെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം 1440x 2960 റെസല്യൂഷനിലുള്ള 6.4 ഇഞ്ച്​ ഡിസ്​​പ്ലേയും ആൻഡ്രോയ്​ഡ്​ 7.1.1 പതിപ്പും ഫോണിൽ ഉണ്ടാകുമെന്നായിരുന്നു.

 2.3GHz ഒക്​ടകോർ സാംസങ്​ എക്​സിനോസ്​ 8 പ്രോസസർ, 6 ജിബി റാം, 64 ജിബി ഇ​ൻ്റേണൽ സ്​റ്റോറേജ്​  എന്നിവയും ഫോണി​ൻ്റെ പ്രത്യേകതകൾ. 12 എം.പി പിൻകാമറയും 8 എം.പി സെൽഫി സ്​നാപ്പർ മുൻകാമറയുമുണ്ടെന്നുമാണ്​ വിവരം. രണ്ട്​ കാമറയിലും ഫുൾ എച്ച്​.ഡി  (1920 x 1080) വീഡിയോ റെ​േക്കാർഡിങും.

Follow Us:
Download App:
  • android
  • ios