വിയന്ന: കാഴ്ചക്കാരുടെ തള്ളികയറ്റം ഉണ്ടായതോടെ ലോകത്ത് തന്നെ ആദ്യമായി പ്രദര്‍ശനത്തിനു വച്ച സെക്‌സ് റോബോര്‍ട്ടിനു കേടുപാടുകള്‍ സംഭവിച്ചു. ഓസ്ട്രിയയില്‍ നടന്ന ആര്‍ട്ട്‌സ് ഇലക്‌ട്രോണിക് ഫെസ്റ്റിവെല്ലിലാണ് സമാന്ത എന്നു പേരായ സെക്‌സ് റോബോര്‍ട്ടിനെ പ്രദര്‍ശനത്തിന് വച്ചത്.

പ്രദര്‍ശനത്തിന്‍റെ പ്രധാന ആകര്‍ഷണം സാമന്തയായിരുന്നു. എന്നാല്‍ കണ്ടും കേട്ടും മനസിലാക്കി പോയ ചിലര്‍ റോബോര്‍ട്ടിനെ ഉപയോഗിച്ചു നോക്കുകയായിരുന്നു. 

ഇതിനെ ഭാഗമായി റോബോര്‍ട്ടിന്‍റെ വിവിധ ഭാഗങ്ങളില്‍ ചിലര്‍ അമര്‍ത്തിയും വലിച്ചും നോക്കി. ഇതേ തുടര്‍ന്നാണു സാമന്തയുടെ ചില ഭാഗങ്ങള്‍ അടര്‍ന്നു പോയത്. കൂടാതെ വിരലും നഷ്ടമായി. 3000 യൂറോ വിലവരുന്ന റോബോര്‍ട്ടിനാണു പരിക്കേറ്റത്. 

കേടുപാടുകള്‍ പരിഹരിക്കാനായി സാമന്തയെ സ്‌പെയിനലേയ്ക്ക് അയച്ചിരിക്കുകയാണ്. എല്ല കേടുപാടുകളും പരിഹരിച്ചു സാമന്ത തിരിച്ചും വരും എന്ന് റോബോര്‍ട്ടിന്‍റെ സൃഷ്ടാവ് സെര്‍ജി സാന്‍റോസ് പറയുന്നു.