പുത്തന്‍ ബ്രാന്‍ഡ് സ്മാര്‍ട്ട് ഫോണ്‍ മോഡലുമായി പ്രമുഖ സ്മാര്‍ട്ട്‌ ഫോണ്‍ നിര്‍മ്മാതാക്കളായ സോണിയും രംഗത്ത്. എക്‌സ്പീരിയ ശ്രേണിയില്‍ നിന്നും xperia xz സോണി അവതരിപ്പിച്ചിരിക്കുന്നത്. 5.2 ഇഞ്ചോട് കൂടിയ ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയ്ക്ക് സുരക്ഷ നല്‍കുന്നത് കോര്‍ണിങ്ങ് ഗോറില്ല ഗ്ലാസാണ്. കൂടാതെ എക്‌സ് റിയാലിറ്റി ബ്രാവിയ എഞ്ചിന്റെ പിന്തുണയും ഈ മോഡലിന് ലഭിക്കും.

ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസറില്‍ അധിഷ്ടിതമായ സോണി xperia xzന് 3 ജിബി റാം കരുത്തേകും. 64 ജിബി വരെ വികസിപ്പിക്കാവുന്ന എക്‌സ്റ്റേണല്‍ സ്റ്റോറേജും പ്രത്യേകതയാണ്.

ക്യാമറയിലും കരുത്ത് തെളിയിക്കാന്‍ എക്‌സ്പീരിയ എക്‌സ് സീയെയില്‍ സോണി ശ്രമിച്ചിട്ടുണ്ട്. 23 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 13 മെഗാപിക്‌സല്‍ സെക്കണ്ടറി ക്യാമറയുമുണ്ട് എക്‌സ് സീയില്‍. ഇത് എതിരാളികള്‍ക്ക് ശക്തമായ ഭീഷണിയാണെന്ന് ചുരുക്കം. 2900 mah ബാറ്ററി, ചാര്‍ജ്ജിങ്ങിനും ഡാറ്റ കൈമാറ്റത്തിനുമായി യുഎസ്ബി പോര്‍ട്ട് സിയുമുണ്ട്.

49,990 രൂപയാണ് പുത്തന്‍ ഫോണിന് ആമസോണില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയ വില.