എന്തിനാണ് ആപ്പിള്‍ തങ്ങളുടെ പുതിയ ഐഫോണില്‍ ഹെഡ്ഫോണ്‍ ജാക്ക് ഒഴിവാക്കിയത്. ടെക് ലോകത്ത് ഇതിന്‍റെ ചര്‍ച്ചകള്‍ തകര്‍ക്കുകയാണ്. ഇത് ഒരു ധീരമായ നടപടി എന്നാണ് ആപ്പിള്‍ വൈസ് പ്രസിഡന്‍റ് ഫില്‍ ഷെല്ലര്‍ ഹെഡ്ഫോണ്‍ ജാക്ക് ഒഴിവാക്കിയതിനെ വിശേഷിപ്പിച്ചത്. 

എന്നാല്‍ ഇത്തരം ഒഴിവാക്കലുകളും, കൂട്ടിച്ചേര്‍ക്കലുകളും ആപ്പിളിന്‍റെ പാരമ്പര്യമാണെന്നാണ് ചരിത്രം പറയുന്നത്. ഇത്തരം ഒഴിവാക്കലുകളെ ശക്തമായി ന്യായീകരിക്കുന്ന ആപ്പിളിന്‍റെ മുന്‍ സിഇഒ സ്റ്റീവ് ജോബ്സിന്‍റെ വാക്കുകള്‍ ഇപ്പോള്‍ വൈറലാകുകയാണ്. 2010 ല്‍ ആപ്പിള്‍ ഐപാഡില്‍ അഡോബ് ഫ്ലാഷ് സപ്പോര്‍ട്ട് ഒഴിവാക്കിയതിനെ സ്റ്റീവ് ന്യായീകരിക്കുന്നത് ഇന്നും പ്രസക്തമാണ്.

ഈ വീഡിയോ കാണാം