ശാസ്ത്രകാരന്മാരെ സംബന്ധിച്ച് നമ്മുടെ ഇടയില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ട്

ശാസ്ത്രകാരന്മാരെ സംബന്ധിച്ച് നമ്മുടെ ഇടയില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ട്. പലപ്പോഴും സിനിമകളിലും വാര്‍ത്തകളിലും ശാസ്ത്രകാരന്മാരുടെ ചിത്രം എന്ന നിലയില്‍ പലപ്പോഴും കാണിക്കുന്ന ചിത്രങ്ങള്‍ ഈ തെറ്റിദ്ധാരണയുടെ അടിസ്ഥാനമാണ്. ലാബില്‍ ടെസ്റ്റ് ട്യൂബില്‍ വിവിധ കളറില്‍ ലായിനികളുമായി നില്‍ക്കുന്ന ശാസ്ത്രകാരന്മാരുടെ ഫോട്ടോയാണ് പ്രധാനമായും കാണിക്കാറ്.

ഇത് തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് പറഞ്ഞ് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്ന ശാസ്ത്ര സമൂഹം തന്നെയാണ് ഇത്തരം ചിത്രങ്ങള്‍ക്കെതിരെ രംഗത്ത് എത്തിയത്. #BadStockPhotosOfMyJob എന്ന ഹാഷ്ടാഗിലാണ് ചിത്രങ്ങളെ പരിഹസിച്ച് പോസ്റ്റുകള്‍ വരുന്നത്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ശാസ്ത്രകാരന്‍ നിക്കോള പോള്‍ക്ക് ആണ് ഈ ക്യാംപെയിന്‍ ആരംഭിച്ചത്.