ദില്ലി: ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത 25 പാസ്വേര്‍ഡുകള്‍ ഇന്ത്യന്‍ കംമ്പ്യൂട്ടര്‍ സെക്യൂരിറ്റി റെസ്‌പോണ്‍സ് ടീം പുറത്തുവിട്ടു. എളുപ്പം സൈബര്‍ ആക്രമണങ്ങള്‍ക്ക് വഴി തുറന്ന് നല്‍കുന്ന പാസ്വേര്‍ഡുകളുടെ പട്ടിക വര്‍ഷത്തിലും ഐസിഎസ്ആര്‍ പുറത്തുവിടാറുണ്ട്. ഈ 25 പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നവര്‍ ഉടന്‍ തന്നെ അത് മാറ്റണമെന്നാണ് മുന്നറിയിപ്പ് പറയുന്നത്. 

ഒരു കോടിയോളം പാസ്‌വേഡുകള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഏറ്റവും അപകടകരാമായ 25 പാസ്‌വേഡുകളുടെ ലിസ്റ്റ് ഉണ്ടാക്കിയത്. ഒട്ടും സുരക്ഷിതമല്ലെന്ന് ടീ പറയുന്ന പാസ്‌വേഡുകളാണ് ചുവടെ നല്‍കിയിരിക്കുന്നത്. 

123456, 123456789, qwerty, 12345678, 111111, 987654321, qwertyyuiop, mynoob, 123321, 666666, 18atcskd2w, 1234567890, 1234567, password, 123123, 7777777, 1q2w3e4r, 654321, 555555, 3rjs1la7qe, google, 1q2w3e4r5t, 123qwe, zxcvbnm, 1q2w3e