Asianet News MalayalamAsianet News Malayalam

പ്രമോഷണൽ ഓഫർ: ജിയോയോട്​ ട്രായ്​ വിശദീകരണം ചോദിച്ചു

TRAI Asks Reliance Jio to Explain How New Offer Doesnt Violate Norms
Author
First Published Dec 27, 2016, 7:59 AM IST

2016 ഡിസംബർ 31 വരെ പൂർണ്ണമായ സൗജന്യമായിരുന്നു ജിയോ ഉപഭോക്​താകൾക്ക്​ നൽകിയത്​. എന്നാൽ പിന്നീട്​ ഇത്​ മാർച്ച്​ 31 വരെ റിലയൻസ്​ നീട്ടി നൽകുകയായിരുന്നു. ഡിസംബര്‍ 1നായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം.

നിലവിലെ നിയമമനുസരിച്ച്​ 90 ദിവസം മാത്രമേ ഇത്തരം ഓഫറുകൾ മൊബൈൽ കമ്പനികൾക്ക്​ ഉപഭോക്​തകൾക്കായി നൽകാൻ സാധിക്കുകയുള്ളു എന്നാണ്​ സൂചന.

മറ്റ്​ മൊബൈൽ സേവനദാതാക്കൾ നേരത്തെ തന്നെ ജിയോയുടെ സൗജന്യ സേവനം അവസാനിപ്പിക്കണമെന്ന്​ ആവ​​ശ്യപ്പെട്ട്​ ട്രായിയെ സമീപിച്ചിരുന്നെങ്കിലും ട്രായ്​ ആവശ്യം തള്ളിയിരുന്നു. ജിയോക്ക്​ ഇൻറർകോം കണക്ഷൻ ലഭ്യമാക്കത്തതിന്​ എയർടെൽ, വോഡഫോൺ, ​ഐഡിയ തുടങ്ങിയ മൊബൈൽ സേവനദാതാക്കൾക്ക്​ ട്രായ്​ പിഴയും ചുമത്തിയിരുന്നു.

എന്നാല്‍ ജിയോ ഉപഭോക്​താക്കളുടെ എണ്ണം 63 മില്യൺ വരെ എത്തിയിരിക്കുന്ന സമയത്തുള്ള​ ട്രായുടെ നടപടി കമ്പനിക്ക്​തിരിച്ചടയുണ്ടാക്കുമെന്നാണ്​​ സൂചന.

 

Follow Us:
Download App:
  • android
  • ios