ഇപ്പോള്‍ തന്നെ പ്രതിമാസം 30 രൂപ നല്‍കുന്ന ട്രൂ കോളര്‍ പ്രീമിയം ലഭ്യമാണെങ്കിലും അധികപേരും ആശ്രയിക്കുന്ന മൊബൈല്‍ നമ്പര്‍ സെര്‍ച്ച് സൗകര്യം സൗജന്യമാണ്.
ഫോണ് നമ്പറുകളുടെ ഉടമയെ കണ്ടുപിടിക്കാന് സഹായിക്കുന്ന ട്രൂ കോളര് ആപ്പ് ഇനി അധികകാലം സൗജന്യമായി ഉപയോഗിക്കാന് കഴിയില്ലെന്ന് റിപ്പോര്ട്ടുകള്. ഫോണ് നമ്പറുകള് സെര്ച്ച് ചെയ്യുന്നത് ഉള്പ്പെടെയുള്ള സേവനങ്ങള്ക്ക് പണം ഈടാക്കാനാണ് കമ്പനിയുടെ തീരുമാനം.

ഇപ്പോള് തന്നെ പ്രതിമാസം 30 രൂപ നല്കുന്ന ട്രൂ കോളര് പ്രീമിയം ലഭ്യമാണെങ്കിലും അധികപേരും ആശ്രയിക്കുന്ന മൊബൈല് നമ്പര് സെര്ച്ച് സൗകര്യം സൗജന്യമാണ്. എന്നാല് ഇതിനും പരിധി വെയ്ക്കാനാണ് നീക്കം. പ്രതിമാസം 100 നമ്പറുകള് മാത്രമേ സെര്ച്ച് ചെയ്യാന് സാധിക്കൂ എന്ന് വ്യക്തമാക്കുന്ന നോട്ടിഫിക്കേഷനുകള് പലര്ക്കും കിട്ടുന്നുണ്ട്. എന്നാല് എല്ലാ ഉപഭോക്താക്കള്ക്കും ഇപ്പോള് ഇത് ബാധകമാക്കിയിട്ടില്ലെന്നും വലിയ തോതില് ആപ്പ് ഉപയോഗിക്കുന്നവര്ക്ക് മാത്രമാണ് ഈ പരിധി വെച്ചതെന്നും ട്രൂകോളര് വ്യക്തമാക്കുന്നു. സ്ഥിരമായി ആപ് ഉപയോഗിക്കുന്നവരെ പണം മുടക്കി പ്രീമിയം സൗകര്യങ്ങള് സ്വന്തമാക്കാന് പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നും പറയുന്നു. മാസം 30 രൂപയും വര്ഷം 270 രൂപയുമാണ് ഈടാക്കുന്നത്.
