ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ വി7 സ്മാര്‍ട്ട്‌ഫോണിന്റെ പുതിയ പതിപ്പ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. 18,990 രൂപ പ്രൈസ് ടാഗിലായിരുന്നു വിവോ വി7 സ്മാര്‍ട്ട്‌ഫോണിനെ വിപണിയിലെത്തിച്ചത്. ഇപ്പോള്‍ പുതിയ എനര്‍ജറ്റിക് ബ്ലൂ കളര്‍ വേരിയന്റിനെയാണ് വിപണിയിലെത്തിക്കുന്നത്. വി7എനര്‍ജറ്റിക് ബ്ലൂ കളര്‍ വേരിയന്റിന്റെ അവതരണം ഡിസംബര്‍ 20 നായിരിക്കും. ട്വിറ്റര്‍ വഴിയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

5.7 ഇഞ്ച് ഡിസ്‌പ്ലെയാണ് ഫോണില്‍ ഒരുക്കിയിരിക്കുന്നത്. 3,000 എംഎഎച്ച് ബാറ്ററിയാണ് ഇതിന്റെ കരുത്ത്. ഓക്ട കോര്‍ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍, 4GB റാം, 32GB സ്റ്റോറേജ്, ആന്‍ഡ്രോയിഡ് 7.1 നുഗട്ട്, 24എംപി സെല്‍ഫി ക്യാമറ, 16എംപി റിയര്‍ ക്യാമറ എന്നിവയാണ് മറ്റു പ്രത്യേകത. മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാം. 

ഫിംഗര്‍പ്രിന്റ് സെന്‍സറും സെല്‍ഫി ക്യാമറയും ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്യാം. 4 ജി, വോള്‍ട്ട, 3 ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് തുടങ്ങിയ കണക്റ്റിവിറ്റി ഫീച്ചറുകളും ലഭ്യമാണ്.