Asianet News MalayalamAsianet News Malayalam

കിടിലന്‍ ഓഫറുകളുമായി വൊഡഫോണും

Vodafone launches 4G services in Gujarat with double data offer
Author
New Delhi, First Published Sep 5, 2016, 6:54 AM IST

ജിയോ വന്‍ ഓഫറുമായി ഇറങ്ങിയതോടെ തങ്ങളുടെ നിരക്കുകളില്‍ വൊഡഫോണും കുറവ് വരുത്തി. ടെലികോം കമ്പനികളൂടെ മല്‍സരം ശക്തമാകുന്നതിനിടയിലാണ് ഓഫറുകളുമായി വൊഡാഫോണും രംഗത്തെത്തിയിരിക്കുന്നത്. ജിയോക്ക് പിന്നാലെ എയര്‍ടെലും, ബിഎസ്എന്‍എല്ലും നിരക്കുകള്‍ കുത്തനെ കുറച്ചപ്പോള്‍ ഈ കമ്പനികളേക്കാള്‍ മുന്നിട്ടുനില്‍ക്കുന്ന ഓഫറുകളുമായാണ് വൊഡാഫോണും രംഗത്തെത്തുന്നത്. 

998 രൂപയ്ക്ക് 20 ജിബി ഡേറ്റയാണ് വൊഡാഫോണ്‍ ഓഫര്‍ ചെയ്യുന്നത്. അതായത് ഒരു ജിബി ഡേറ്റയ്ക്ക് 49.9 രൂപ മാത്രം. വോഡാഫോണിന്റെ മറ്റെരു പ്രഖ്യാപനം ഫ്രീ കോളാണ്. വൊഡാഫോണ്‍ നെറ്റ്‌വര്‍ക്കില്‍ ഫ്രീയായി വിളിക്കാം. ഇതിന് പുറമെ മൂന്നുമാസത്തേക്ക് ഫ്രീ ടെലിവിഷന്‍, സിനിമ, വീഡിയോ, എന്നിവയും ആസ്വദിക്കാം. 
തുടക്കത്തില്‍ ഗുജറാത്ത് സര്‍ക്കിളിലാണ് ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റിലയന്‍സ് പാക്കേജുകളേക്കാള്‍ 33 ശതമാനം കുറവ് നിരക്കാണ് വൊഡാഫോണ്‍ ഈടാക്കുന്നത്.

Follow Us:
Download App:
  • android
  • ios