Asianet News MalayalamAsianet News Malayalam

തകര്‍പ്പന്‍ ഓഫറുമായി വോഡഫോണ്‍

Vodafone offers 90GB data unlimited calls at Rs 399 for 6 months
Author
First Published Oct 15, 2017, 2:30 PM IST

റിലയന്‍സ് ജിയോ, ഏയര്‍ടെല്‍ എന്നിവര്‍ക്ക് പുറമേ 399ന്‍റെ തകര്‍പ്പന്‍ ഓഫറുമായി വോഡഫോണ്‍ രംഗത്ത്. 90 ജിബി 4ജി ഡാറ്റയാണ് 399ന് വോഡഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. 6മാസമാണ് ഇതിന്‍റെ വാലിഡിറ്റി. ദിവസം പരിധിയില്ലാതെയാണ് ഈ 90 ജിബി നല്‍കുന്നത്. ഏയര്‍ടെല്ലിലും ജിയോയിലും ദിവസം 1ജിബി എന്ന പരിധിയുണ്ട്. 

ഇതോടൊപ്പം 6മാസം ലോക്കല്‍, എസ്ടിഡി കോളുകള്‍ ഫ്രീയാണ്. എന്നാല്‍ തിരഞ്ഞെടുത്ത സര്‍ക്കിളുകളിലെ ഈ ഓഫര്‍ ഉള്ളൂവെന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ എക്സ്പ്രസിന്‍റെ റിപ്പോര്‍ട്ട് പറയുന്നു. ഈ ഓഫര്‍ വോഡഫോണ്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭിക്കൂ. 

Follow Us:
Download App:
  • android
  • ios