വാട്ട്സ് ആപ്പിന്‍റെ പുതിയ ഫീച്ചര്‍
ദില്ലി:വാട്ട്സാപ്പില് നിങ്ങള്ക്ക് ലഭിക്കുന്ന സന്ദേശങ്ങള് ഫോര്വേര്ഡ് സന്ദേശമാണോയെന്ന് ഇനി മുതല് തിരിച്ചറിയാം. ഇതിനായി പുതിയ ഫീച്ചര് ഒരുക്കിയിരിക്കുകയാണ് വാട്ട്സാപ്പ്. സന്ദേശമയച്ച ആളുടെ പേരിന് താഴെയായി ഫോര്വേര്ഡ് സന്ദേശമാണെങ്കില് ഫോര്വേര്ഡ് എന്ന് എഴുതികാണിക്കുന്നതാണ്. പുതിയ ഫീച്ചര് വരുന്നതോടെ നിങ്ങളുടെ പ്രിയപ്പെട്ടവര് അയക്കുന്ന സന്ദേശങ്ങള് നിങ്ങള്ക്ക് മാത്രമായി അയച്ചതാണോ അതോ നിരവധി പേര്ക്ക് അയച്ച് വെറുമൊരു സന്ദേശമാണോയെന്ന് തിരിച്ചറിയാന് കഴിയും.
