വാട്‌സ്ആപ്പ് സ്ഥാപകനും സിഇഒയുമായ ജാന്‍ കും  രാജിവച്ചു

ന്യൂയോര്‍ക്ക്: വാട്‌സ്ആപ്പ് സ്ഥാപകനും സിഇഒയുമായ ജാന്‍ കും രാജിവച്ചു. നാല് വര്‍ഷം മുന്‍പ് വാട്‌സ്ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തതിനെ തുടര്‍ന്ന് ഇദ്ദഹം ഫേസ്ബുക്ക് ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാവുകയായിരുന്നു ക്യും. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് സമയം നീക്കിവയ്ക്കാനാണ് ഇനി ആലോചിക്കുന്നതെന്നും അതിനാലാണ് ഫേസ്ബുക്ക് ബോര്‍ഡില്‍ നിന്ന് ഒഴിയുന്നതെന്നും ജാന്‍ ക്യും ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

എന്നാല്‍ ഫെയ്ബുക്കുമായി കൂമിന് ചിലകാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. വാട്‌സ്ആപ്പിലെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കാന്‍ ഫേസ്ബുക്ക് ശ്രമിച്ചിരുന്നുവെന്നും അത് എന്‍ക്രിപ്ഷന്‍ നിലവാരത്തെ ദുര്‍ബലപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

2009ല്‍ ജാന്‍ കൗണ്‍, ബ്രിയാന്‍ ആക്ടണ്‍ എന്നിവര്‍ ചേര്‍ന്നാണ് ജാന്‍ കൂം വാട്‌സ്ആപ്പ് സ്ഥാപിച്ചത്. 2014ല്‍ 1900 കോടി ഡോളര്‍ നല്‍കിയാണ് വാട്‌സ് ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തത്.