നാലാം വാര്‍ഷികത്തില്‍ വമ്പന്‍ ഓഫറുമായി ഷവോമി ജൂലൈ 10 മുതല്‍ 12 വരെയാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്

ദില്ലി: നാലാം വാര്‍ഷികത്തില്‍ വമ്പന്‍ ഓഫറുകളായി സ്മാര്‍ട് ഫോണ്‍ ബ്രാന്റ് ഷവോമി. ജൂലൈ 10 മുതല്‍ 12 വരെയാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 4 രൂപയുടെ ഫ്ലാഷ് സെയിലാണ് വാര്‍ഷിക വില്‍പന മേളയുടെ മുഖ്യ ആകര്‍ഷണം. വെറും നാലു രൂപയ്ക്ക് 55 ഇഞ്ചിന്റെ എംഐ എല്‍ഇഡി സ്മാര്‍ട്ട് റ്റിവി, റെഡ്മി വൈ 2, റെഡ്മി നോട്ട് ഫൈവ് പ്രോ, എംഐ ബാന്‍ഡ് 2 എന്നിവ സ്വന്തമാക്കാനാണ് വാര്‍ഷിക വില്‍പനയില്‍ അവസരമുണ്ട്.

എം ഐ മിക്സ് 2, എംഐ മാക്സ് 2 തുടങ്ങിയ ഹാന്‍ഡ്സെറ്റിന് ഇളവും വാര്‍ഷിക വില്‍പനയില്‍ ലഭിക്കും. എസ്ബിഐ, പേടിഎം,മൊബിക്വിക് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്ക് പ്രത്യേക കിഴിവും ലഭിക്കും. എസ്ബിഐ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 7500 രൂപയുടെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ 500 രൂപയുടെ കിഴിവ് ലഭിക്കും. സമാനമായ കിഴിവ് പേടിഎം ഉപയോഗിക്കുന്നവര്‍ക്കും ലഭിക്കും.

വിമാന ടിക്കറ്റിലും, സിനിമാ ടിക്കറ്റിലും കിഴിവുകള്‍ ലഭ്യമാകുന്ന രീതിയിലാണ് വാര്‍ഷിക വില്‍പന ക്രമീകരിച്ചിരിക്കുന്നത്. ഫ്ലാഷ് വില്‍പനയെ കൂടാതെ ഷവോമിയുടെ മറ്റ് സ്മാര്‍ട്‍ഫോണുകളും വിലക്കിഴിവില്‍ വാങ്ങാനുള്ള അവസരവും വാര്‍ഷിക വില്‍പനയില്‍ ലഭ്യമാകുക. രണ്ട് ഉല്‍പന്നങ്ങള്‍ ലഭിക്കുന്ന കോംബോ ഓഫറുകളും ഷാവോമി ഒരുക്കുന്നുണ്ട്.