ഷവോമി ഇന്ത്യയുടെ ദീപാവലി സെയില്‍ ആരംഭിക്കുന്നു. ഒക്ടോബര്‍ 23 മുതല്‍ 26 വരെയാണ് ഓഫറുകളുടെ പെരുമഴ എംഐ ഒരുക്കുന്നത്. എംഐ ഓണ്‍ലൈന്‍ സ്റ്റോറുവഴിയാണ് വന്‍ വില്‍പ്പന നടക്കുന്നത്. ഇത്തവണ ഓഫ്ലൈന്‍ സ്റ്റോറുകളിലേക്കും ദീപാവലി ആഘോഷം വ്യാപിപ്പിച്ച ഷവോമി ചില ഓഫറുകള്‍ നവംബര്‍ 7വരെ ഓഫ്ലൈന്‍ സ്റ്റോറുകളില്‍ നല്‍കും.

എസ്ബിഐ ക്രഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് 10 ശതമാനം ക്യാഷ്ബാക്ക് ഷവോമി ഈ ദിവസങ്ങളില്‍ നല്‍കും. ഇതിന് ഒപ്പം പേടിഎം വഴി നോട്ട് 5 പ്രോ, പോക്കോ എഫ്1 എടുക്കുന്നവര്‍ക്ക് 500 രൂപ ഓഫറുണ്ട്. മോബിക്യൂക്ക് വാലറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും. IXIGO ഉപയോഗിക്കുന്നവര്‍ക്ക് 3500 രൂപയുടെ കൂപ്പണ്‍ ലഭിക്കും.

ഷവോമിയുടെ  റെഡ്മീ നോട്ട് 5 പ്രോ 2,000 രൂപ വിലക്കുറവില്‍ ലഭിക്കും. 4 ജിബി പതിപ്പിന് വില 12,999 രൂപയും. 6ജിബി പതിപ്പിന് 14,999 രൂപയും ആയിരിക്കും വില. ഇത് പോലെ റെഡ്മീ വൈ2വിനും വിലക്കുറവുണ്ട്. എംഐ എ2വും വിലക്കുറവില്‍ ലഭിക്കും.  എംഐ എല്‍ഇഡി ടിവി 4 43 ഇഞ്ച് ടിവിക്ക് 1000 രൂപയുടെ കുറവാണ് നല്‍കിയിരിക്കുന്നത്. 

ഓഡിയോ ആസസ്സറീസിന് വലിയ തോതില്‍ വിലക്കുറവ് ദീപവലി വില്‍പ്പനയില്‍ ലഭിക്കും. പവര്‍ ബാങ്കുകള്‍ക്കും മികച്ച ഓഫറുകള്‍ എംഐ നല്‍കുന്നുണ്ട്. എംഐ ബാന്‍റ് എച്ച്ആര്‍എക്സ് എഡിഷന്‍ 999 എന്ന വിലയില്‍ ലഭിക്കും