ഷവോമി പുതിയ സ്മാര്‍ട്ട് ടിവികള്‍ അവതരിപ്പിച്ചു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Jan 2019, 6:23 PM IST
Xiaomi Mi LED TV 4X Pro: Specifications and Features
Highlights

55 ഇഞ്ച് ടിവിയാണ് എംഐ എല്‍ഇഡി ടിവി 4എക്സ് പ്രോ. ഇതില്‍ ഷവോമിയുടെ പാച്ച്വാള്‍ ഒഎസ് ആണ് ഉള്ളത്. 4കെ എച്ച്ഡിആര്‍ എല്‍ഇഡി ഡിസ്പ്ലേയാണ് ഈ ടിവിക്കുള്ളത്

ബംഗലൂരു: ഷവോമി പുതിയ സ്മാര്‍ട്ട് ടിവികളും, സ്മാര്‍ട്ട് സ്പീക്കറും ഇന്ത്യയില്‍ അവതരിപ്പിച്ചു. എംഐ എല്‍ഇഡി ടിവി 4എക്സ് പ്രോ, എംഐ ടിവി 4എ പ്രോ എന്നിവയാണ് ഷവോമി അവതരിപ്പിച്ചത്. ഇതിനൊപ്പം തന്നെ എംഐ സൗണ്ട് ബാര്‍ എന്ന സ്മാര്‍ട്ട് സ്പീക്കറും ഷവോമി പുറത്തിറക്കിയിട്ടുണ്ട്. എംഐ എല്‍ഇഡി ടിവി 4എക്സ് പ്രോയ്ക്ക് വില 39,999 രൂപയാണ്. എംഐ ടിവി 4എ പ്രോയ്ക്ക് വില 22,999 രൂപയാണ്. എംഐ സൗണ്ട് ബാറിന് വില 4,999 രൂപയാണ്.

55 ഇഞ്ച് ടിവിയാണ് എംഐ എല്‍ഇഡി ടിവി 4എക്സ് പ്രോ. ഇതില്‍ ഷവോമിയുടെ പാച്ച്വാള്‍ ഒഎസ് ആണ് ഉള്ളത്. 4കെ എച്ച്ഡിആര്‍ എല്‍ഇഡി ഡിസ്പ്ലേയാണ് ഈ ടിവിക്കുള്ളത്. 64-ബിറ്റ് ക്വാഡ് കോര്‍ പ്രോസ്സറാണ് ഈ ടിവിക്കുള്ളത്. 2ജിബിയാണ് റാം ശേഷി. 8ജിബി ഇന്‍റേണല്‍ സ്റ്റോറേജുണ്ട്. 20 വാട്ട്സ്ആണ് സ്പീക്കര്‍ ശേഷി. 2യുഎസ്ബി പോര്‍ട്ടുണ്ട്.

 എംഐ ടിവി 4എ പ്രോ 44-ഇഞ്ച് സ്ക്രീന്‍ വലിപ്പത്തിലാണ് എത്തുന്നത്.  . 64-ബിറ്റ് ക്വാഡ് കോര്‍ പ്രോസ്സറാണ് ഈ ടിവിക്കുള്ളത്. 1ജിബിയാണ് റാം ശേഷി. എആര്‍ 11 ബ്ലൂടൂത്ത് റിമോര്‍ട്ട് കണ്‍ട്രോളര്‍ ഉണ്ട് ഇതിന്. 

ഈ ഇരു ടിവികളും, ഷവോമിയുടെ സ്മാര്‍ട്ട് സ്പീക്കര്‍ എംഐ സൗണ്ട് ബാറും ജനുവരി 15ന് ഉച്ചയ്ക്ക് 12 മണിക്ക് എംഐ.കോം വഴി വില്‍പ്പനയ്ക്ക് എത്തും.

loader